കണ്‍ട്രോള്‍ റൂമിന്റ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു
കൊടുങ്ങല്ലൂര്‍: പൊലിസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റവും, പകരം ഒഫിസര്‍ന്മാരെ നിയമിക്കാത്തും കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിന്റ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ ദിവസം നാല് എസ്.ഐ മാരെ സ്ഥലം മാറ്റി കൊണ്ടുളള ഉത്തരവാണ് എത്തിയിട്ടുലളത്. ഇതോടെ 18 എസ്.ഐ മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏട്ട് പേര്‍ മാത്രമാണ് ഉളളത്. ആവശ്യത്തിനുളള പൊലിസ് ഡ്രൈവര്‍മാര്‍ ഇല്ലാത്തതം പ്രതിസന്ധി വര്‍ദ്ധിപ്പിക്കുതയാണ്. ഇത് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയാണ്.
കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട്, വാടനപ്പളളി എന്നി പൊലിസ് സ്‌റ്റേഷന്‍ പരിധികളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് 18 എസ്.ഐ മാര്‍, 58 സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍,18 ഡ്രൈവര്‍മാര്‍, 4 വാഹനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പൊലിസ് കണ്‍ട്രോള്‍ റൂം അനുവദിച്ചത്. മതിലകം, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനുകളിലേക്ക് ഓന്നരവാഹനവും, വലപ്പാട്, വാടാനപ്പളളി സ്റ്റേഷനുകളിലേക്ക് ഒരോ വാഹനവുമാണ് അനുവദിച്ചിട്ടുവളളത്. പലപ്പോഴും തീരദേശത്ത് ഉയര്‍ന്ന് വന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുവാനും, അത് പടര്‍ന്ന പടിക്കാതിരുക്കുവാനും കണ്‍ട്രോള്‍ റുമിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നുവെന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
മോഷണങ്ങള്‍ പോലുളള കുറ്റകൃത്യങ്ങള്‍ക്കും ഏറെക്കുറെ കുറവുവരുത്തുവാന്‍ പൊലിസിന് കഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥലം മാറ്റപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും, സിവില്‍ പൊലിസ് ഓഫിസര്‍ന്മാര്‍ക്കും പകരക്കാരെ നിയമിക്കാത്തത് പൊലിസ് കണ്‍ട്രോല്‍ റുമിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."