സമസ്ത എടവണ്ണപ്പാറ മേഖലാ നബിദിനറാലി ഉജ്വലമായി
എടവണ്ണപ്പാറ: സമസ്ത എടവണ്ണപ്പാറ മേഖല കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നബിദിനറാലി ഉജ്വലമായി. വാലില്ലാപ്പുഴയില്‍ നിന്നാരംഭിച്ചു എടവണ്ണപ്പാറയില്‍ സമാപിച്ചു. റാലിയില്‍ ചീക്കോട്, വാഴക്കാട്, മുതുവല്ലൂര്‍, വാഴക്കാട്, കീഴുപറമ്പ് പഞ്ചായത്തുകളില്‍ നിന്നായി ആയിരങ്ങളാണ് അണിനിരന്നത്. മുപ്പതു ദഫ്‌സംഘങ്ങളും സ്‌കൗട്ട് സംഘവും റാലിയില്‍ അണിനിരന്നിരുന്നു.
കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് ജിഫ്‌രി കുഞ്ഞിസീതിക്കോയ തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ മമ്മുണ്ണി ഹാജി, പി.എ ജബ്ബാര്‍ ഹാജി, നാസറുദ്ദീന്‍ ദാരിമി, വൈ.പി അബൂബക്കര്‍ മാസ്റ്റര്‍, മുസ്തഫ ഖാസിമി, കെ.സി ഗഫൂര്‍ ഹാജി , ടി മരക്കാരുട്ടി ഹാജി, കെ.പി മുഹമ്മദ് ഹാജി, ഷൗകത്തലി ഹാജി, ഹമീദ് മാസ്റ്റര്‍, പി.സി മുഹമ്മദ് മാസ്റ്റര്‍, കബീര്‍ മുസ്‌ലിയാര്‍, ചെറിയാപ്പു ഹാജി, കെ.വി അബ്ദുസ്സലാം, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് തുടങ്ങിയര്‍ റാലിക്ക് നേതൃത്വം നല്‍കി. സയ്യിദ് ബി.എസ്.കെ തങ്ങള്‍ പതാക ഉയര്‍ത്തി. കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തിനു കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മൗലിദ് പാരായണത്തിനു സയ്യിദ് ജിഫ്‌രി കുഞ്ഞിസീതിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമാപനസംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.എ.ദാരിമി മപ്പാട്ടുകര സംസാരിച്ചു.
യാത്രക്കാര്‍ക്ക് ദുരിതമില്ലാത്ത രീതിയില്‍ വാഹങ്ങളെ കടത്തിവിട്ടും ഗതാഗതംസുഗമമാക്കിയും റാലിയെ നിയന്ത്രിച്ച വിഖായ പ്രവര്‍ത്തകരെ പൊലിസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."