വൃക്കരോഗിയെ സഹായിക്കാന്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് യുവാക്കള്‍
മുക്കം: വൃക്കരോഗിയെ സഹായിക്കാന്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് മാതൃകയാവുകയാണ് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിലെ യുവാക്കള്‍.
ഓട്ടോ ഡ്രൈവറായ ഒളകര അബ്ദുന്നാസറിന്റെ ചികിത്സക്കുവേണ്ടി പണം കണ്ടെത്താനുള്ള യുവാക്കളുടെ ആലോചനയാണ് ഇത്തരമൊരു ഉദ്യമത്തിലേക്ക് അവരെയെത്തിച്ചത്. ഒന്‍പതു വര്‍ഷമായി ഇരുവൃക്കകളും തകരാറിലായ ഇയാള്‍ ഇപ്പോള്‍ ഡയാലിസിസ് ചെയ്തുവരികയാണ്.
രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് നാസറിന്റേത്. ചികിത്സയ്ക്ക് ഇരുപതു ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആവാസ് കുമാരനെല്ലൂര്‍ എന്ന ക്ലബിന്റെ നേതൃത്വത്തില്‍ മുക്കം പാലത്തിനടുത്ത പുഴയോരം ഗ്രൗണ്ടിലാണ് ഫുട്ബോള്‍ മേള സംഘടിപ്പിക്കുന്നത്. കാണാനെത്തുന്നവര്‍ ചികിത്സാ സഹായ നിധിയിലേക്ക് മനസറിഞ്ഞു നല്കുന്ന സംഭാവനയാണ് ചികിത്സയ്ക്കുവേണ്ടി ഇവര്‍ കണ്ടെത്തുന്ന പണം. ഏഴു ദിവസം പിന്നിട്ട ടൂര്‍ണമെന്റ് 17 ദിവസം കൂടി തുടരും. നാട്ടുകാര്‍ അബ്ദുന്നാസര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."