വിദ്യാഭ്യാസ മന്ത്രി ജില്ലയില്‍; പ്രതീക്ഷയോടെ ആര്.എം.എസ്.എ സ്കൂളുകള്‍
കല്‍പ്പറ്റ: പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജില്ലയിലെ ആര്.എം.എസ്.എ സ്കൂളുകള്‍. പരീക്ഷാ കാലമെത്താറായിട്ടും ആവശ്യത്തിന് അധ്യാപകര്‍ പോലുമില്ലാതെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അധ്യാപകരില്ലാത്തത് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. 2013ല്‍ ആര്.എം.എസ്.എ പദ്ധതിയില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിലാണ് അധ്യാപക നിയമനം നടക്കാത്തത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ സമര രംഗത്തെത്തിയതോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ സ്കൂളുകള്‍ ഹൈസ്കൂളായി ഏറ്റെടുക്കുകയും അഞ്ച് അധ്യാപകരെയും എച്ച്.എം പോസ്റ്റും അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എച്ച്.എം പോസ്റ്റും പുതിയ ഫിക്സേഷന് പ്രകാരമുള്ള അധ്യാപക നിയമനങ്ങളും ഇതുവരെ നടന്നിട്ടില്ല. ഇക്കാര്യം ജില്ല സന്ദര്‍ശിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."