ഐ.പി.എസ് ട്രെയ്നി ചമഞ്ഞ് പൊലിസ് വാഹനം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
തൊടുപുഴ: ഐ.പി.എസ് ട്രെയ്നി ചമഞ്ഞ ് മൂന്നാര്‍ പൊലിസ് സ്റ്റേഷനിലെത്തി വാഹനം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. ചങ്ങനാശേരി തൃക്കൊടിത്താനം ചിറപുരയിടം വീട്ടില്‍ മുഹമ്മദ് ഷാമോന് (28) ആണ് പൊലിസിന്റെ പിടിയിലായത്. പൊലിസ് കണ്ട്രോള് റൂമില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി ശനിയാഴ്ച വൈകുന്നേരം മൂന്നാര്‍ പൊലിസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ സന്ദേശം വന്നിരുന്നു. ഐ.പി.എസ് ട്രെയ്നിയായ ഉദ്യോഗസ്ഥന് ഞായറാഴ്ച മൂന്നാര്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ടെന്നും വേണ്ട സൗകര്യങ്ങള്‍ ചെയ്തുനല്കണമെന്നുമായിരുന്നു സന്ദേശം.
തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മൂന്നാര്‍ പൊലിസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് ഷാമോന് മൂന്നാറിലെ ചിലരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുണ്ടെന്നും പൊലിസ് വാഹനം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ എസ്.ഐ ജിതേഷ് ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്കാന് തയാറായില്ല. തുടര്‍ന്ന് മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധന്റെ നേതൃത്വത്തില്‍ പൊലിസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ഇയാളെ കുറിച്ച് പൊലിസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ബാഗില്‍ നിന്നും യൂനിഫോമും മറ്റ് വ്യാജരേഖകളും കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."