HOME
DETAILS
MAL
കോടതികളിലെ മാധ്യമ വിലക്കിനെതിരേ പ്രമേയം
backup
December 05 2016 | 05:12 AM
തിരുവനന്തപുരം: കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്കിനെതിരേ നെയ്യാറ്റിന്‍കര സോണല്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രമേയം പാസാക്കി. മേലാരിയോട് മദര്‍ തെരേസ ദേവാലയത്തില്‍ നടന്ന സമുദായ ദിനാഘോഷത്തിലാണ് പ്രമേയം പാസാക്കിയത്.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പ്രസിഡന്റിന്റെ വാക്കിന് പോലും അഭിഭാഷകര്‍ വില കല്‍പ്പിക്കുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളും സംയമനം പാലിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ 242 ദേവാലയങ്ങളിലും പ്രമേയം വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."