2022ലെ ലോകകപ്പിനു ഖത്തര്‍ പൊലിസിന് ഇന്ത്യ പരിശീലനം നല്‍കും
ദോഹ: 2022ലെ ഫിഫ ലോക കപ്പിനു വേണ്ടി ഇന്ത്യ ഖത്തര്‍ പൊലിസിന് പരിശീലനം നല്‍കും. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും ആഭ്യന്തര മന്ത്രി രാജ്്‌നാഥ് സിങും ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ പ്രധാനമന്ത്രി സിങിനെ ഖത്തറിലേക്കു ക്ഷണിച്ചു. ഖത്തര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം സിങ് അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അനധികൃത താമസക്കാരായ നിരവധി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അവസരമൊരുക്കിയ പൊതുമാപ്പ് പദ്ധതിക്ക് ഇന്ത്യ ഖത്തറിന് നന്ദി അറിയിച്ചു. മറ്റു രീതിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കും സമാനമായ പൊതുമാപ്പ് ഖത്തര്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഖത്തറില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ തുറക്കുന്ന കാര്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
സുരക്ഷാ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രതിനിധി സംഘത്തെ അയക്കാമെന്ന് ഖത്തര്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവര കൈമാറ്റത്തിന് ഉദ്യോഗസ്ത സംഘത്തെ അയക്കുന്നതിന് അനുയോജ്യമായ തിയ്യതി തീരുമാനിക്കാന്‍ ഖത്തര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ മറുപടി നല്‍കാമെന്ന് സിങ് വ്യക്തമാക്കി.
ഇന്ത്യയും ഖത്തറും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ പ്രതിരോധ മന്ത്രി ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കാനും തീരുമാനമായി. പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തിലുള്‍പ്പടെ സഹകരണം വ്യാപിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."