രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി
പാലക്കാട് : ജില്ലാ ശുചിത്വമിഷനും ആരോഗ്യവകുപ്പും സംയുക്തമായി മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ഗ്രാമ പഞ്ചായത്ത്, നഗരസഭതലങ്ങളിലും പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ക്കും ശുചിത്വമിഷന്റെ 10,000- രൂപയും, ദേശീയ ആരോഗ്യമിഷന്റെ 10,000- രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ 5000- രൂപയും ഉള്‍ക്കൊള്ളിച്ച് 25,000- രൂപ മഴക്കാലപൂര്‍വ്വ ശുചീകരണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കാവുതാണ്. തുക വിനിയോഗം വാര്‍ഡുതല ശുചിത്വാരോഗ്യ പോഷണ സമിതികള്‍ പറഞ്ഞിട്ടുള്ള ഇനങ്ങള്ക്കുമായിരിക്കണം.
ഓരോ വാര്‍ഡിലും 25,000- രൂപ അടങ്കല്‍ വരു സൂക്ഷ്മ കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിച്ച് തദ്ദേശസ്ഥാപന സമിതികളുടെ അംഗീകാരം വാങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. മാലിന്യങ്ങളുടെ ഉറവിട നശീകരണവും ഡ്രൈയിനേജുകളും ഓടകളും ശുചിയാക്കലും നടക്കുന്നുണ്ട്.
കുടിവെള്ള സ്രോതസ്സുകള്‍ വിപുലീകരിക്കല്‍ ശുചിത്വാരോഗ്യ ബോധനം രോഗപ്രതിരോധ ക്യാമ്പുകള്‍, ഡ്രൈഡേ ആചരണം മാലിന്യസംസ്ക്കരണ പരിപാടികള്‍, ഭവന സന്ദര്‍ശന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വ്യക്തിശുചിത്വം, ഗൃഹശുചിത്വം, സാമൂഹിക ശുചിത്വം എന്നി കര്‍മ്മപദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."