HOME
DETAILS
MAL
യുവാവ് ഭാര്യയെ കൊലപ്പെടുത്തി
backup
December 05 2016 | 07:12 AM
ഹൈദരാബാദ്: സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. തെലങ്കാനയിലെ സരൂര്നഗറിലാണു സംഭവം. നഴ്സിങ് വിദ്യാര്‍ഥിനിയായ മമത(19)യെയാണു ഭര്‍ത്താവ് രമേശ് കൊലപ്പെടുത്തിയത്. ഡിഗ്രി വിദ്യാര്‍ഥിയാണു രമേശ്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും കഴിഞ്ഞ ജനുവരിയിലാണു വിവാഹിതരായത്. ഇയാളെ കാണാതിരിക്കുന്നതിനായി മമതയുടെ ബന്ധുക്കള്‍ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണു പഠിപ്പിച്ചിരുന്നത്. എന്നിട്ടും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. എന്നാല്‍ നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി ഭാര്യ തന്നില്‍ നിന്ന് അകലുന്നുണ്ടോയെന്നു സംശയിച്ചാണു യുവാവ് കൊലപ്പെടുത്തിയതെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."