പോരാട്ടം ഭീകരര്‍ക്ക് പണം ഒഴുക്കുന്നവര്‍ക്കെതിരേയും: മോദി
അമൃത്‌സര്‍: തീവ്രവാദത്തിനു മാത്രമല്ല അതിനു വേണ്ടി പണമൊഴുക്കുന്നവര്‍ക്കുമെതിരേയുള്ള പോരാട്ടത്തിലാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യന്‍ രാജ്യങ്ങളുടെ സ്ഥിരതയ്ക്കായി ഭീകരവാദം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃത്‌സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിനു മുന്നോടിയായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടക്കം അഞ്ചു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു പാകിസ്താനെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണവും അഫ്ഗാനിസ്താനിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
അഫ്ഗാനിസ്താനേയും അവിടത്തെ ജനങ്ങളേയും പുറത്തു നിന്നുള്ള ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിലും ആ രാജ്യത്തിന്റെ വികസനത്തിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്നും മോദി അറിയിച്ചു.
അഫ്ഗാനിസ്താനില്‍ രാഷ്ട്രീയ സുസ്ഥിരതയും സമാധാനവും ഉറപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും ബാധ്യതയും ശക്തിപ്പെടുത്തണം. ഇത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടുത്തരവാദിത്തമാണ്. തീവ്രവാദത്തിനെതിരേയും ഇതുവഴിയുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെതിരേയും രാജ്യങ്ങള്‍ പരസ്പരം ഒരുമിച്ചു നിന്ന് പോരാടേണ്ടതുണ്ട്. ഭീകരവാദത്തിനെതിരേ നിശബ്ദദതയും നിഷ്‌ക്രിയതയും തുടര്‍ന്നാല്‍ ഭീകരരേയും അവര്‍ക്കു പ്രോത്സാഹനം നല്‍കുന്നവരേയും സഹായിക്കുന്നതിനു തുല്യമാകുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യക്കും പാകിസ്താനും പുറമെ കിര്‍ഗിസ്താന്‍, ഇറാന്‍, സ്‌ളോവാക്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണു മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."