ചെന്നൈ നഗരം പരിഭ്രാന്തിയില്‍; വാര്‍ത്തകേട്ട് നെട്ടോട്ടം
ചെന്നൈ: ജയലളിത അന്തരിച്ചെന്ന വാര്‍ത്ത പരന്നതോടെ ചെന്നൈ നഗരം പരിഭ്രാന്തിയിലാണ്. നിജസ്ഥിതി അപ്പോളോ അധികൃതര്‍ പുറത്തുവിട്ടെങ്കിലും ആളുകളുടെ ഭീതി മാറിയിട്ടില്ല. ചിലര്‍ നിലവിളിച്ചുകൊണ്ട് നഗരത്തിലൂടെ ഓടുന്നു. ചിലര്‍ വാവിട്ടു കരയുന്നു. ജയലളിത മരിച്ചിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും അപ്പോളോ ഹോസ്പിറ്റര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയെങ്കിലും അതൊന്നും ആരും അറിഞ്ഞ മട്ടില്ല.
പരിഭ്രാന്തരായ ജനങ്ങള്‍ അപ്പോളോ ആശുപത്രി ലക്ഷ്യമാക്കി ഓടുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിക്കുമുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. തങ്ങളുടെ 'അമ്മ'യ്ക്ക് എന്തു സംഭവിച്ചു എന്നറിയാനാനുള്ള ആകാംക്ഷയിലാണവര്‍.
നഗത്തിലെ കടകള്‍ മിക്കതും അടച്ചുകഴിഞ്ഞു. ഹോട്ടലുകളും അടച്ചു. തെരുവോര കച്ചവടക്കാരും കച്ചവടം അവസാനിപ്പിച്ചു. പലരും വീടെത്താനുള്ള തിരക്കിലാണ്. ബസ് സര്‍വീസുകള്‍ പലതും നിര്‍ത്തിവച്ചത് യാത്രക്കാരെ വലച്ചു.
ആശുപത്രിക്കുമുന്നില്‍ നേരത്തെയുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയില്‍ അയവു വന്നിട്ടുണ്ട്. ബാരിക്കേഡുകളില്‍ പ്രവര്‍ത്തകര്‍ തലതല്ലിയടിക്കുന്നത് പൊലിസിനെ വിഷമിപ്പിക്കുന്നു.
ദേശീയ പാതകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ഐജിമാരെ സുരക്ഷാ കാര്യങ്ങള്‍ക്കായി നഗരത്തില്‍ മാത്രം ഡിജിപി നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."