HOME
DETAILS
MAL
ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ 10600 റേഷന്‍ കാര്‍ഡുകളില്‍ ഉല്‍പ്പന്ന വിതരണം നിര്‍ത്തി
backup
December 05 2016 | 23:12 PM
പന്തല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ 10600 റേഷന്‍ കാര്‍ഡുകളുടെ റേഷന്‍ സാധനങ്ങളുടെ വിതരണം നിര്‍ത്തിവച്ചു.
ആധാര്‍ കാര്‍ഡുകളുടെ നമ്പറുകള്‍ റേഷന്‍ കാര്‍ഡുകളില്‍ ചേര്‍ക്കാത്തതിനാലാണ് റേഷന്‍ സാധനങ്ങളുടെ വിതരണം നിര്‍ത്തിവച്ചത്. ഗൂഡല്ലൂര്‍ താലൂക്കിലെ 6000 റേഷന്‍ കാര്‍ഡുകള്‍ക്കും പന്തല്ലൂര്‍ താലൂക്കില്‍ 4,600 റേഷന്‍ കാര്‍ഡുകള്‍ക്കുമാണ് റേഷന്‍ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ 87,000 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഗൂഡല്ലൂര്‍ താലൂക്കില്‍ 61 റേഷന്‍ കടകളിലായി 41,500 റേഷന്‍ കാര്‍ഡുകളും, പന്തല്ലൂര്‍ താലൂക്കില്‍ 35,500 റേഷന്‍ കാര്‍ഡുകളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."