നോട്ട് പിന്‍വലിക്കല്‍: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികളില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.കിളികൊല്ലൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പോസ്്‌റ്റോഫീസ് മാര്‍ച്ച് കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കോയിക്കല്‍ ജംങ്ഷനില്‍ നിന്നുമാരംഭിച്ച നൂറോളംപ്രവര്‍ത്തകരെ അണിനിരത്തി പോസ്‌റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ച് പോസ്‌റ്റോഫീസില്‍ പൊലിസ് തടഞ്ഞു. ചവറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പന്മന ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് മാമൂലില്‍ സേതുക്കുട്ടന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കോലത്ത്് വേമുഗോപാല്‍ ,ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി ഇ യൂസഫ്് കുഞ്ഞ് തുടങ്ങിയവര്‍ നേത്വം നല്‍കി.
കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തന്‍തെരുവ് ബി.എസ്.എന്‍.എല്‍ ഓഫിസ് ഉപരോധിച്ചു. കുഴുവേലില്‍ ജങ്ഷനില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയാണ് ഉപരോധസമരംതുടങ്ങിയത്.
മണ്ഡലം പ്രസിഡന്റ് അശോകന്‍ കുറുങ്ങപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സമരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി കെ.രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ലീലാകൃഷ്ണന്‍, എം ഇബ്രാഹിംകുട്ടി, നീലികുളംസദാനന്ദന്‍, കെ.എസ് പുരം സുധീര്‍, കളരിക്കല്‍ജയപ്രകാശ്, വി.പി.എസ് മേനോന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഏഴുകോണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്‌റ്റോഫിസ് ഉപരോധം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സവിന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍ രവീന്ദ്രന്‍, സൂസന്‍ വര്‍ഗീസ്, ബ്ലോക്ക് ഭാരവാഹികളായ വി തുളസീധരന്‍, ജയപ്രകാശ് നാരായണന്‍, സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കടവ് ഷറഫ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുഹര്‍ബാന്‍ എന്നിവര്‍ സമരമപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."