ആഡംബര വിവാഹത്തിനെതിരേ ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ ആഡംബര വിവാഹത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. നേതാക്കള്‍ ആഡംബരങ്ങളുടെ പിന്നാലെ പോകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടും ലളിത ജീവിതം നയിച്ചു മാതൃകയായ നിരവധി നേതാക്കളുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഓരോ നേതാവും അണികള്‍ക്ക് മാതൃകയും പ്രചോദനവുമാകേണ്ടതാണ്.ആളുകള്‍ സാമ്പത്തിക ഞെരുക്കത്താല്‍ ക്ലേശമനുഭവിക്കുമ്പോള്‍ ആഡംബര വിവാഹം തീര്‍ത്തും അനുചിതമാണ്.സാഹചര്യമിതല്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് ആഡംബര വിവാഹത്തിനെതിരാണ്. അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട വിവാഹം വിമര്‍ശന വിധേയമാകുന്നത് അതിനാലാണ്. മക്കളുടെ വിവാഹം എങ്ങനെ നടത്തണമെന്ന് രക്ഷിതാക്കള്‍ക്കു തീരുമാനിക്കാം. പക്ഷെ പാര്‍ട്ടി നേതാക്കള്‍ക്ക് അണികളോടും സമൂഹത്തോടുംബാധ്യതയുണ്ട്. ഡീനിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."