
ബാബരി ഏത് ബാബരി
ജീവിതത്തില്‍ നേരിടേണ്ടിവന്ന ഏറ്റവും കഠിനമായ ചോദ്യം! മതേതര ഇന്ത്യയുടെ വിരിമാറു പിച്ചിചീന്തപ്പെട്ട സംഭവംനടന്ന സ്ഥലം കാണുകയെന്നതായിരുന്നു തനിച്ചുള്ള എന്റെ അയോധ്യാ യാത്രയുടെ ലക്ഷ്യം. അയോധ്യയില്‍ ട്രെയിനിറങ്ങി സായിനഗറിലേക്കുള്ള യാത്രയില്‍ പലതവണ തിരിച്ചുപോയാലോയെന്നു ചിന്തിച്ചു. പലവിധ വികാരങ്ങളാല്‍ മരവിച്ചുപോയിരുന്നു മനസ്സ്.
സായിനഗറില്‍ ഇറങ്ങി ഹനുമാന്‍ ഗര്‍ഹിയും മറ്റു അമ്പലങ്ങളുമൊക്കെ കണ്ടെങ്കിലും ബാബരി എവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നതെന്നു കാണാന്‍ കഴിയാതെ വന്നപ്പോള്‍ ആരോടെങ്കിലും ചോദിക്കുകയല്ലാതെ വേറെ രക്ഷയില്ലെന്നായി. ഒരു കടയില്‍ക്കയറി 'ബാബരി മസ്ജിദ് 'സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇവിടെ എവിടെയായിരുന്നുവെന്നു ചോദിച്ചു.
'ബാബരി, ഏതു ബാബരി. ഇവിടെ അങ്ങനെയൊന്നുമില്ല പോകൂ... ' എന്നായിരുന്നു കടക്കാരന്റെ കനത്തിലുള്ള മറുപടി. 'ഞാനൊരു പഠനാവശ്യത്തിനു കേരളത്തില്‍നിന്നു വരുകയാണ് ' എന്നു പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം 'അങ്ങനെ ഒരു സ്ഥലമേ ഇവിടെയില്ലെ'ന്നു തറപ്പിച്ചു പറഞ്ഞ് എന്നെ കണ്ണുരുട്ടി. സ്ഥലംമാറിയോ എന്ന ചിന്തയിലായിരുന്നു ഞാന്‍.
ഒടുവില്‍ അവസാനത്തെ മാര്‍ഗമെന്ന നിലയ്ക്ക് 'രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്ന' സ്ഥലമെന്നു സൂചിപ്പിച്ചപ്പോള്‍ പറഞ്ഞു: 'അങ്ങനെ പറയൂ... അല്ലാതെ ബാബരിയെന്നു പറയരുത് .'!!
ഹനുമാന്‍ ഗര്‍ഹിയാലും ബാബരിയാലും അറിയപ്പെട്ട അയോധ്യ ഇനി അറിയപ്പെടേണ്ടതു രാമജന്മഭൂമിയുടെ പേരിലാണെന്ന ചരിത്രത്തിരുത്തലുകളുടെ ഭാഗം മാത്രമായി ഇതിനെക്കണ്ടു ഞാന്‍ മുന്നോട്ടു നടന്നു.
ഇന്ത്യയില്‍ മതേതരത്വം ക്രൂരമായി തൂക്കിലേറ്റപ്പെട്ട സംഭവസ്ഥലമായിട്ടു കൂടി, വര്‍ഗീയത മറ്റൊരാളില്‍ കാണാന്‍ എന്റെ മനസ്സിന്, എന്നിലെ ഇന്ത്യക്കാരനു കഴിയുമായിരുന്നില്ല.
*** *** ***
'ഇവിടെ ധന്യവാദ് അല്ല, ജയ് ശ്രീറാം എന്നു പറയൂ...'
എന്റെ കൂടെ വരൂ ഞാന്‍ കാണിച്ചു തരാമെന്നു പറഞ്ഞ് അപ്പോഴേക്കും ഒരാള്‍ എന്റെ കൂടെ കൂടിയിരുന്നു. ഒരു 'മന്ദിറി'ലേക്കായിരുന്നു എന്നെ ആദ്യം കൊണ്ടുപോയത്. രാമവിഗ്രഹവും മറ്റും സംഭവസ്ഥലത്തുനിന്നും ഇവിടേക്ക് ഇറങ്ങിവന്നതാണെന്നൊക്കെയുള്ള കഥകള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു. എന്നെ ആ അമ്പലത്തിന്റെ മുന്നിലിരുത്തുകയും വിഗ്രഹം കാണിച്ചുതരുകയും ചെയ്തശേഷം, അവിടെ മുന്‍പിലായി ഇരിക്കുന്ന ആള്‍ പറഞ്ഞു: 'വിഗ്രഹത്തിനു മുന്‍പില്‍ താണു വണങ്ങൂ, ചരിത്രം ഞാന്‍ പറഞ്ഞുതരാം.'
അതിനെനിക്കു കഴിയില്ലല്ലോ. ഉപേക്ഷ പറഞ്ഞ് ഞാന്‍ ഒരു വശത്തായി ഇരുന്നു. ഇരിക്കുന്നതിന് മറ്റൊരു രൂപം അവര്‍ കാണിച്ചുതരുന്നുണ്ടായിരുന്നു. അതും എന്റെ കാലുകള്‍ക്കു വഴങ്ങില്ലായിരുന്നു. എന്തായാലും ഈ അമ്പലം ഒരു 'സമാന്തര' സ്വഭാവമുള്ളതാണെന്നു വഴിയേ മനസ്സിലായി.
മസ്ജിദ് പൊളിച്ചതും അതിന്റെ പ്രതിജ്ഞാസന്ദര്‍ഭംതൊട്ടു മുലായംസിങ് ഹിന്ദുക്കള്‍ക്കു രാമജന്മഭൂമിയിലേക്കു പ്രവേശനം തടഞ്ഞതുമടക്കം ഒന്നുപോലും വിട്ടുപോവാതെ അയാള്‍ പറഞ്ഞുതുടങ്ങി. പകുതിയെത്തിയപ്പോഴേക്ക് ഒരു ദീര്‍ഘനിശ്വാസത്തോടെ എന്റെ കാതുകള്‍ അടഞ്ഞുപോയിരുന്നു.
അയാള്‍ ഒരു ബുക്കെടുത്ത് 'രാമസേനയില്‍ അംഗമാവാം, 501 രൂപ തന്നാല്‍. അഡ്രസ് ഇതില്‍ എഴുതൂ. ഒരു കിറ്റ് വീട്ടിലേക്കെത്തും' എന്നു പറഞ്ഞു കൈയില്‍ത്തന്നു. ഞാന്‍ വിസമ്മതിച്ചു. 'രാമക്ഷേത്രം പണിയാന്‍ ഐക്യപ്പെടാം, രാമസേനയില്‍ അംഗമാവാം, 200 രൂപ തരൂ' എന്നായി അടുത്ത ഓഫര്‍! അതിനും താല്‍പര്യമില്ലെന്നു പറഞ്ഞപ്പോള്‍ ചിലതെന്തോ എഴുതിയ കല്ലുകള്‍ കാണിച്ച് അതു വാങ്ങാന്‍ പറഞ്ഞു. അതിനൊന്നും നില്‍ക്കാതെ 'ധന്യവാദ് ' പറഞ്ഞു ഞാന്‍ ധൃതിയില്‍ പുറത്തേക്കിറങ്ങി.
'ഇവിടെ ധന്യവാദ് ഇല്ല, ധന്യവാദ് ജാര്‍ഖണ്ഡിലാണു പറയുക, ഇവിടെ 'ജയ് ശ്രീറാം' എന്നാണു പറയേണ്ടത് ' എന്നായിരുന്നു അയാളുടെ മറുപടി. നേരേ ഇറങ്ങിയപ്പോള്‍ ആഹാരം കഴിക്കാതെ ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന അവിടുത്തെ സ്വാമിജിയെ കണ്ടു. കൂടെ വന്നയാള്‍ അദ്ദേഹത്തെയും കാല്‍തൊട്ടു വണങ്ങാന്‍ നിര്‍ബന്ധിക്കുകയും പണംനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും സ്വാമിയുടെ സമീപനം സൗമ്യമായിരുന്നു.
*** *** ***
'ഈ സി.ഡിയില്‍ മസ്ജിദ് പൊളിക്കുന്ന രംഗമുണ്ട്. ഇതു വാങ്ങി കേരളീയര്‍ക്കു വിതരണം ചെയ്യൂ...'
ബാഗും മൊബൈല്‍ ഫോണും എന്തിന്, പേനയും ഡയറിപോലും പുറത്തുവച്ചാല്‍ മാത്രമേ സംഭവസ്ഥലത്തേക്കു കടക്കാന്‍ കഴിയുമായിരുന്നുള്ളു. വളരെക്കുറച്ചു മാത്രമേ ഇവിടെ മുസ്‌ലിംകള്‍ വരാറുള്ളുവെന്നും, ഒരു തവണ അങ്ങനെ വന്നപ്പോള്‍ കാര്യമായ പരിശോധനയ്ക്കു ശേഷമാണു പ്രവേശിപ്പിച്ചതെന്നും ഉത്തര്‍പ്രദേശ് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ സംഭാഷണത്തിനിടയ്ക്കു പറയുകയുണ്ടായി. പക്ഷേ, അഞ്ചുഘട്ടങ്ങളിലായി വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ച പരിശോധനാകേന്ദ്രങ്ങളിലൂടെ വളരെ എളുപ്പത്തില്‍ എനിക്കു കടന്നുപോകാന്‍ കഴിഞ്ഞു.
ആദ്യ പ്രവേശനകവാടത്തില്‍ പൊലിസിനേക്കാള്‍ ഉച്ചത്തിലും അധികാരത്തിലും സന്ദര്‍ശകരെ നിയന്ത്രിക്കാനും പരിശോധന നിര്‍ദേശിക്കാനും ഒരു കുറിധാരിയുണ്ടായിരുന്നു. അതില്‍ എനിക്കു പുതുമയൊന്നും തോന്നിയില്ല. ഒരാള്‍ക്കുമാത്രം നടന്നുപോകാവുന്ന ബാരിക്കേഡുകള്‍ക്കിടയിലൂടെ പോകുമ്പോള്‍ ബാബരിയുടെ അവശിഷ്ടങ്ങളിലേക്കായിരുന്നു എന്റെ കണ്ണുകള്‍ ഓടിക്കൊണ്ടിരുന്നത്. ഒരംശംപോലും ബാക്കിയില്ല എന്നു നിരവധി തവണ കേട്ടിട്ടും...!
അങ്ങനെ ഒടുവില്‍ ബാബരി സ്ഥിതിചെയ്ത സ്ഥലത്തെത്തി. ഒരു ടെന്റ് കെട്ടിവച്ചിട്ടുണ്ട്. അകത്തു വിഗ്രഹങ്ങളും. നടപ്പാതയ്ക്ക് അരികിലായി ഒരാള്‍ ഇരുന്ന് സന്ദര്‍ശകര്‍ക്ക് കര്‍മങ്ങള്‍ ചെയ്യാനുള്ള വസ്തുക്കള്‍ ഒരുക്കിക്കൊടുത്തു പണം വാങ്ങുന്നുണ്ട്. ഒരു നോക്കു കണ്ട് നടന്നുപോയ ഞാന്‍ തിരിച്ചുവന്ന് സുരക്ഷാ ഉദ്യോഗസ്ഥനോട് ഒരിക്കല്‍കൂടി സംഭവങ്ങള്‍ തീര്‍ച്ചപ്പെടുത്തി പുറത്തേക്കു നടന്നു.
പുറത്ത് ഉത്സവപരിസരങ്ങളിലെ ചന്തപോലെ വശങ്ങളില്‍ കച്ചവടസംഘങ്ങളുണ്ടായിരുന്നു. അവ വേഗത്തില്‍ക്കണ്ടു നടന്നുപോകുമ്പോള്‍ അവസാന കടകള്‍ എന്നെ പിടിച്ചുനിര്‍ത്തി. സി.ഡി കടയായിരുന്നു അത്. ബാബരി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ അവിടെ ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്നു. രണ്ടുകുട്ടികള്‍ എന്റെയടുത്തു വന്നു, ഒരു സി.ഡി കാണിച്ച് അതില്‍ മസ്ജിദ് പൊളിക്കുന്ന രംഗമുണ്ടെന്നും ഇതു വാങ്ങിക്കൊണ്ട് കേരളത്തിലെ മറ്റാളുകള്‍ക്കുകൂടി എത്തിച്ചുകൊടുക്കണമെന്നും പറയുന്നു. ഇന്ത്യയെ കീറി മുറിക്കാന്‍ കാപാലികര്‍ നടത്തിയ ശ്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുതന്നെ പ്രദര്‍ശിപ്പിച്ച്, ഒരു വിഭാഗത്തെ വീണ്ടും കുത്തിനോവിപ്പിച്ചു മുതലെടുക്കുന്നവര്‍ക്കു മുന്‍പില്‍ ഇപ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നുവെന്നു കണ്ടപ്പോള്‍ എന്റെ അഭിമാനബോധം തലകുനിച്ചു.ഞാന്‍ മടങ്ങി. എന്റെ ഇന്ത്യയെ സ്വപ്നങ്ങളില്‍ മാത്രം കണ്ടാല്‍ മതിയെന്ന തിരിച്ചറിവോടെ... യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലരുതെന്ന വേദനയോടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം; നോമ്പെടുക്കേണ്ടത് മൂന്ന് രൂപത്തില്‍
qatar
• 3 minutes ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 16 minutes ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 19 minutes ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 33 minutes ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 44 minutes ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 44 minutes ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• an hour ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• an hour ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• 2 hours ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 hours ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 hours ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 2 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 2 hours ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 2 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 4 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 4 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 4 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 4 hours ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 3 hours ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 3 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര്‍ പുറത്തുവിട്ട് യുഎന്‍
Business
• 3 hours ago