HOME
DETAILS

നോട്ട് നിരോധനം; സര്‍ക്കാരിന് 50,000 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്‌

  
backup
December 06 2016 | 05:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82


ന്യൂഡല്‍ഹി: ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങള്‍ രാജ്യത്തു സജീവമാകുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായി വന്ന നിരോധനത്തില്‍ നിയമവിരുദ്ധമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ രാജ്യവ്യാപകമായി ആളുകള്‍ പ്രയാസപ്പെടുമ്പോഴാണ് അവസരം മുതലെടുത്തു പുതിയ മാഫിയാ സംഘങ്ങള്‍ രംഗത്തുള്ളത്.
ഈ വര്‍ഷം അവസാനം വരെ ബാങ്കുകളില്‍ ചെന്ന് നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്കു സമയം നല്‍കിയിട്ടുണ്ടെങ്കിലും ഭീമമായ തുകയുടെ നിക്ഷേപങ്ങളും വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍നിന്നുള്ള പണവും നിരീക്ഷിക്കുകയും ടാക്‌സ് ചുമത്തുകയോ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കുകയോ ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണു ജനങ്ങളെ മറ്റു മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചത്. ഇതു കണ്ടറിഞ്ഞ് ഹവാലാ സംഘങ്ങളും മറ്റും രാജ്യത്തു പുതിയ മാര്‍ക്കറ്റ് കണ്ടെത്തി വലയെറിയുന്നതായി വിദേശമാധ്യമങ്ങള്‍ പറയുന്നു.
വളരെ തന്ത്രപരമായ മാര്‍ഗങ്ങളാണു കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങള്‍ ഇതിനായി അവലംബിക്കുന്നത്. വേണ്ടത്ര നിരോധനങ്ങളില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിമാന സര്‍വിസുകളിലെ ചരക്കുകള്‍ക്കകത്തു പണം കടത്തി അയക്കുകയാണ് ഒരു വഴി. പഴയ പണം റവന്യൂ സ്വത്തായി മാറ്റാവുന്ന തരത്തില്‍ വലിയ സാമ്പത്തിക വരവുള്ള ബിസിനസ് സംരംഭങ്ങളുമായി ആളുകളെ ബന്ധപ്പെടുത്തുകയും പണത്തിന്റെ നിശ്ചിത ശതമാനം ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിച്ചു ബാക്കി തുക തിരിച്ചു നല്‍കുകയും ചെയ്യുന്ന രീതിയും ഇത്തരക്കാര്‍ ആശ്രയിക്കുന്നുണ്ട്.
പണം മാറ്റാനുള്ള പ്രയാസത്തിനനുസരിച്ചാണ് ഇതിനുള്ള പ്രതിഫലം ഈടാക്കുന്നത്. പത്തുമുതല്‍ 50 ശതമാനം വരെയാണ് ഇത്തരത്തില്‍ ഈടാക്കുന്നത്.
ബോളിവുഡ് താരങ്ങളുടെ താമസകേന്ദ്രങ്ങള്‍ കൊണ്ടു പ്രശസ്തമായ മുംബൈയിലെ പ്രാന്തപ്രദേശങ്ങളിലെ ഫ്‌ളാറ്റുകള്‍ കള്ളപ്പണത്തിനു പകരം നല്‍കുന്ന സംഘങ്ങളുമുണ്ടെന്നാണ് വിവരം.
ജനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ആശ്രയിക്കാനിടയുള്ള എല്ലാ പഴുതുകളുമടക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമ്പോഴും മറുവശത്തു പുതിയ വാതിലുകള്‍ അതിലും വേഗത്തില്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ജനങ്ങളുടെ തെറ്റായ രീതിയില്‍ സമ്പാദിച്ച പണം നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രക്ഷിച്ചെടുക്കാനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ചയിലെ 'മന്‍കി ബാത്ത് ' റേഡിയോ പ്രഭാഷണത്തിലും പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago