അക്ബര്‍ കക്കട്ടില്‍ പുരസ്കാരത്തിന് അപേക്ഷിക്കാം
തെരഞ്ഞെടുപ്പ്: മാണിക്കെതിരായ ഹരജികള്‍ തള്ളി
കൊച്ചി : പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് കെ.എം മാണി തെരഞ്ഞെടുക്കപ്പെട്ട നടപടി ഹൈക്കോടതി ശരിവച്ചു. കെ.എം മാണിക്കെതിരേ സമര്‍പ്പിച്ച രണ്ടു തെരഞ്ഞെടുപ്പു ഹരജികളും തള്ളിയാണ് ഹൈക്കോടതിയുടെ നടപടി.
കെ.എം. മാണി നാമനിര്‍ദേശ പത്രിക നല്കിയപ്പോള് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, തുടങ്ങിയ സേവന ദാതാക്കളില്‍ നിന്ന് കുടിശ്ശികയില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നാരോപിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ഹരജി നല്‍കിയത്. എന്നാല്‍ താന്‍ മന്ത്രിയായിരുന്നതിനാല്‍ വെള്ളക്കരവും വൈദ്യുതി ചാര്ജുമടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കിയത് സര്‍ക്കാരാണെന്നും ഇതിന്റെ ബാധ്യത സര്‍ക്കാരിനാണെന്നും മാണി വാദിച്ചു. മന്ത്രിയെന്ന നിലയിലുള്ള ബാധ്യത വ്യക്തിയെന്ന നിലയില്‍ മത്സരിക്കുന്ന തനിക്കു ബാധകമല്ലെന്നും മാണി ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഈ ഹരജി തള്ളിയത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം കെ.എം.മാണി ഇടപെട്ട് മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന റബര്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ചാണ് കെ.സി ചാണ്ടി തെരഞ്ഞെടുപ്പു ഹരജി നല്‍കിയത്.
എന്നാല്‍ വ്യക്തമായ തെളിവുകളില്ലാത്ത ആരോപണമാണ് ഇതെന്ന മാണിയുടെ വാദം അംഗീകരിച്ച് ഈ ഹരജിയും തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."