HOME
DETAILS
MAL
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: ഹൈക്കോടതിയില്‍ ഹരജി
backup
December 06 2016 | 06:12 AM
കൊച്ചി: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ അമര്‍ച്ച ചെയ്തു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ടി.എം സുധീര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. 45 വയസ് പ്രായമുള്ള ഒരാള്‍ അഞ്ചോ ആറോ വയസ് പ്രായമുള്ള കുട്ടിയെ ഇരുമ്പു വടികൊണ്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് അടുത്തിടെ വാട്സ്ആപ്പില്‍ ലഭിച്ചെന്നും ഈ കുട്ടിയെ കണ്ടെത്തി രക്ഷിക്കാന്‍ നടപടി വേണം.
വാട്സ് ആപ്പില്‍ പ്രചരിക്കുന്ന കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം നടത്താന്‍ സ്ഥിരം അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."