HOME
DETAILS
MAL
ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് തമിഴ്നാട് സ്വദേശി ജീവനൊടുക്കി
backup
December 06 2016 | 10:12 AM
കുമ്പള: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് കുമ്പളയില്‍ തമിഴ്നാട് സ്വദേശി ജീവനൊടുക്കി. വര്‍ഷങ്ങളായി കുമ്പള സി.എച്ച്.സി റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കുന്ന നിര്‍മ്മാണത്തൊഴിലാളി തമിഴ്നാട് സ്വദേശി അറുമുഖത്തിന്റെ മകന് ചന്ദ്രന് ദേവേന്ദ്ര (42)യാണ് ജീവനൊടുക്കിയത്. ഉച്ച കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് കുമ്പള എസ്.ഐ മെല്വിന് ജോസിന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."