ശസ്ത്രക്രിയയിലൂടെ സ്വദേശി യുവാവിന് കാഴ്ച ശക്തി തിരിച്ചുകിട്ടി
ജിദ്ദ: വര്‍ഷങ്ങളായി അന്ധത ബാധിച്ച സഊദി യുവാവിന് കാഴ്ചശക്തി തിരിച്ചു കിട്ടി. ദഹ്റാനിലെ ഐ സ്പെഷ്യലിസ്റ്റ് ലര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന് കാഴ്ച ശക്തി വീണ്ടുകിട്ടിയത്. കൃത്രിമ കൊര്ണിയയും തിമിരത്തിന് കാരണമാകുന്ന ദ്രാവകം നീക്കം ചെയ്യുന്നതിന് ട്യൂബും ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചാണ് 45 കാരന്റെ കാഴ്ച ശക്തി ഡോക്ടര്‍മാര്‍ വീണ്ടെടുത്തത്. മുമ്പ് ഇത്തരം ശസ്ത്രക്രിയ വഴി ഒരു കണ്ണില്‍ മാത്രണാണ് നടത്തിയിരുന്നത്. യുവാവിന്റെ ആദ്യ കണ്ണില്‍ നടത്തിയ ശസ്ത്രക്രിയയുടെ വിജയിച്ചടെയാണ് രണ്ടാമത്തെ കണ്ണിലും ശസ്ത്രക്രിയ നടത്തിയത്. ഇതും വിജയിച്ചത്തോടെ യുവാവിന് നല്ല പോലെ കാഴ്ച ശക്തി ലഭിചത്തായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വ്യവസ്ഥാപിതമായി കൊര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഏക ഗവണ്മെന്റ് ആശുപത്രിയാണ് ദഹ്റാന്‍ ഐ സ്പെഷ്യലിസ്റ്റ് ആശുപത്രി. സഊദിയില്‍ ആദ്യമായി കൃത്രിമ കൊര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ച ആശുപത്രികളിലൊന്നുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."