HOME
DETAILS

ഇറാനുവേണ്ടി ചാര പ്രവര്‍ത്തനം; 15 പേര്‍ക്ക് വധശിക്ഷ

  
backup
December 06, 2016 | 5:53 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4
ജിദ്ദ: ഇറാന്‍ വേണ്ടി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്ക് റിയാദിലെ പ്രതേൃക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 15 പേര്‍ക്ക് 25 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിട്ടു.  30 സ്വദേശി പൗരന്‍മാരും ഒരു അഫ്ഗാനിയും ഒരു ഇറാനിയും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. 
 
പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് രാജ്യത്ത് ചാര സംഘടനയ്ക്ക് രൂപം നല്‍കി, രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന്‍ ചാര സംഘടനക്ക് കൈമാറി, ചാര പ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടുന്നതിനായി ഇറാന്‍, ലബനോന്‍ എന്നീ രാജൃങ്ങളില്‍ ചെന്ന് പ്രത്യേക പരിശീലനം നേടി, പ്രതേൃക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇറാന്‍ ചാര സംഘടനയുടെ പ്രത്യേക 'കോഡ് ഭാഷ' പരിശീലിച്ചു ഇറാന്‍ ആത്മീയ നേതാവ് അലി  ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതികള്‍  ഖതീഫിലെ സര്‍ക്കാര്‍ വിരുദ്ധ  ശിയാ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചാരവൃത്തിക്ക് മറ്റുള്ളവരെ റിക്രുട്ട് ചെയ്യുകയും രാജാവിനെതിരെ വന്‍ ഗുഡാലോചന നടത്തുകയും ചെയ്തു തുടങ്ങി രാജൃത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന  കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയത്. 
 
പത്തു മാസം നീണ്ട വിചാരണക്ക് ശേഷമാണ് വിധി .160 വാദം കേള്‍ക്കലുകളാണ് ഈ കാലയളവില്‍ നടന്നത്. സഊദി പ്രതിരോധ വിഭാഗത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുന്‍ ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഭൂരിഭാഗവും. ഒരു ബാങ്കറും രണ്ട് പണ്ഡിതന്മാരും ഒരു ഡോക്ടറും ഒരു യൂണിവേഴ്‌സിറ്റി പ്രഫസറും പ്രതികളില്‍ ഉള്‍പ്പെടും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  17 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  17 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  17 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  17 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  17 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  17 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  17 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  17 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  17 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  17 days ago