എടാട്ട് മൂന്നു കടകളില്‍ മോഷണം
പയ്യന്നൂര്‍: ദേശീയപാതയില്‍ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം മൂന്നുകടകളില്‍ മോഷണം. കഴിഞ്ഞദിവസം രാത്രിയിലാണു മോഷണം നടന്നത്. എടാട്ടെ സി.വി ദിലീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഹോം ഡെക്കര്‍ സ്ഥാപനത്തിലും തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന എടാട്ടെ സുധിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിലും എടാട്ടെ എ അലാവുദ്ദീന്റെ ഉടമസ്ഥതയിലുള്ള പെരുമ്പ റോഡ് ലൈന്സിലുമാണു മോഷണം നടന്നത്.
ഹോം ഡെക്കര്‍ കടയുടെ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പ് തകര്‍ത്ത് ഫയലുകളും എ.ടി.എം കാര്‍ഡും ചെക്കുകളും സാധനസാമഗ്രികളും വാരിവലിച്ചിട്ട നിലയിലാണ്.
പെരുമ്പ റോഡ്ലൈന്സില് കയറിയ കള്ളന് അകത്തെ മൂന്നുമേശകളും കുത്തിപ്പൊളിച്ച് 18,000 രൂപ കവര്‍ന്നു.
സുധിയുടെ സ്റ്റേഷനറി കടയില്‍ നിന്നു 1,000 രൂപയുടെ നാണയങ്ങളും എട്ടു പായ്ക്കറ്റു സിഗരറ്റും മോഷ്ടിച്ചു. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടമകള്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."