HOME
DETAILS
MAL
യുദ്ധക്കപ്പല്‍ അപകടം: അന്വേഷണത്തിന് ഉത്തരവിട്ടു
backup
December 07 2016 | 01:12 AM
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുംബൈയിലെ നാവിക സേനാ ഡോക്യാര്‍ഡില്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബെത്വ മറിയാനിടയായ സംഭവത്തെക്കുറിച്ച് നാവിക സേനാ മേധാവി സുനില്‍ ലാന്‍ബ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നാവിക സേനാ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്്മിറല് ദീപക് ബാലിയാണ് അന്വേഷിക്കു തിങ്കളാഴ്ചയാണ് കപ്പല്‍ മറിഞ്ഞത്.
ഡോക്യാര്‍ഡിലെ തകരാറാണ് കപ്പല്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ രണ്ട് നാവികര്‍ മരിച്ചിരുന്നു. 14 പേരെ രക്ഷപ്പെടുത്തുകയും ചെയ്്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."