ട്രംപിന്റെ വിസാ നിയന്ത്രണം നേരിടാന്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍
വാഷിങ്ടണ്‍: യു.എസ് സാങ്കേതികവിദ്യാ വ്യവസായം സംരക്ഷിക്കുന്നതിനായി ട്രംപ് ഭരണകൂടം വിസാ ചട്ടങ്ങള്‍ കര്‍ക്കശമാക്കിയേക്കുമെന്നതിനാല്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ യു.എസില്‍നിന്നും കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് (ടി.സി.എസ്), ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി 150 ബില്യന്‍ ഡോളറിന്റെ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ഇന്ത്യയില്‍നിന്നും കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരെ കൊണ്ടുപോകുന്നതിനു ഉപയോഗിച്ചിരുന്നത് എച്ച് 1 ബി വിസയാണ്.
ഈ മൂന്ന് കമ്പനികളിലെ ജീവനക്കാരില്‍ 86,000 പേര്‍ 200514 കാലഘട്ടത്തില്‍ എച്ച് 1 ബി വിസ ഉപയോഗിച്ച് എത്തിയവരാണ്. ഇപ്പോള്‍ ഓരോ വര്‍ഷവും ഏതാണ്ട് ഇത്രയും തന്നെ എച്ച് 1 ബി വിസകള്‍ നല്‍കുന്നുണ്ട്. ഇതിനെതിരേ ട്രംപ് ഉറക്കെ ശബ്ദിച്ചിരുന്നു. എച്ച് 1 ബി വിസാ പദ്ധതിയെ വളരെക്കാലമായി എതിര്‍ത്തിരുന്ന സെനറ്റര്‍ ജെഫ് സെഷാന്‍സിനെ അറ്റോര്‍ണി ജനറലായി നിയമിച്ചതോടെ വിസാ നിയന്ത്രണം കര്‍ക്കശമാക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
ലോകത്താകെ സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും കുടിയേറ്റം തടയുകയും ചെയ്യുന്നുണ്ടെങ്കിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യാനെത്തുന്ന വിദഗ്ധ തൊഴിലാളികളെയും കുടിയേറ്റക്കാരെയും വേര്‍തിരിച്ചു കാണാത്തതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണിതെന്നാണ് ഇന്ത്യന്‍ ഐ.ടി കമ്പനി വൃത്തങ്ങള്‍ പറയുന്നത്. യു.എസിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികളാണ്. വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ അപ്പാടെ നിര്‍ത്തലാക്കുമെന്ന് ചിലര്‍ ഭയക്കുന്നുണ്ടെങ്കിലും സിലിക്കണ്‍ വാലിയുടെ അവിഭാജ്യ ഭാഗമായി മാറിയ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ ഒഴിവാക്കുന്നത് യു.എസിലെ വ്യവസായങ്ങളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഉള്ളതുകൊണ്ടാണ് കുറഞ്ഞ ചെലവില്‍ ഐ.ടി സോഫ്റ്റ്‌വേയര്‍ സേവനങ്ങള്‍ അവര്‍ക്കു ലഭിക്കുന്നത്. അത് നിലച്ചാല്‍ വ്യവസായങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും.
വിസാ നിയന്ത്രണം കര്‍ക്കശമാക്കുമ്പോള്‍ ഇന്ത്യയില്‍നിന്നും എന്‍ജിനീയര്‍മാരെയും ഡെവലപ്പര്‍മാരെയും യു.എസിലേക്ക് കൊണ്ടുപോകുന്നത് ചുരുക്കുന്നതിനും പകരം അവിടുത്തെ ക്യാംപസുകളില്‍നിന്നും കൂടുതല്‍ റിക്രൂട്ടു ചെയ്യുന്നതുമായ തന്ത്രമായിരിക്കും ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ സ്വീകരിക്കുക. യു.എസില്‍ നിന്നും പരിചയസമ്പന്നരായ ആള്‍ക്കാരെ നിയമിക്കുന്ന മുന്‍ രീതിയില്‍ നിന്നുള്ള വ്യതിയാനമായിരിക്കുമിത്.
യൂറോപ്പിലും യു.എസിലുമായി ഓരോ ക്വര്‍ട്ടറിലും 500700 പുതിയ ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുകയും പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നിയമിക്കുകയും ചെയ്യുന്ന രീതിയായിരിക്കും തങ്ങള്‍ സ്വീകരിക്കുകയെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."