തെരഞ്ഞെടുപ്പ് ചൂടമര്‍ന്നില്ല: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ഊരകം
വേങ്ങര : നിയമസഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളടങ്ങും മുമ്പ് വേങ്ങര അസംബ്ലി മണ്ഡലത്തിലെ ഊരകത്തുകാര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പുകൂടി വരുന്നു. ഊരകം ഗ്രാമ പഞ്ചായത്തിലെ ഒ.കെ നഗറിലാണ് തെരഞ്ഞെടുപ്പ് ചൂടമരും മുമ്പ് മറ്റൊരു അങ്കത്തിന് കളം ഒരുങ്ങുന്നത്.
പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എസ്. ഇന്ദിര രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. ആരോഗ്യവകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന്
ഫെബ്രുവരി 27നാണ് ഇന്ദിര രാജിവെച്ചത്. അടുത്ത മാസം അവസാന വാരത്തില്‍ തെരഞ്ഞെടുപ്പു നടക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.ഇതിന്റെ മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണിപ്പോള്‍.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 182 വോട്ടകള്‍ക്കാണ് എസ്. ഇന്ദിര ജയിച്ചത്. 17 വാര്‍ഡുകളുളള ഊരകം പഞ്ചായത്തിലെ 13 സീറ്റില്‍ യു.ഡി.എഫും, നാലില്‍ എല്‍.ഡി.എഫുമാണ് അധികാരം പങ്കിടുന്നത്. വര്‍ഷങ്ങളായി ഇരു മുന്നണികളും മാറി ഭരണം നടത്തിയ വാര്‍ഡില്‍ കഴിഞ്ഞ തവണസര്‍വ്വ സ്വതന്ത്രനായി മത്സരിച്ച കമ്മൂത്ത് ചന്തുവാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ വാര്‍ഡ് പിടിച്ചെടുക്കാനായി മുന്നണികള്‍ ഇതിനകം തന്നെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."