ചവറ ബസ് അപകടം: എട്ടുപേരുടെ നില ഗുരുതരം
കൊല്ലം: ദേശീയപാതയില്‍ നീണ്ടകര പരിമണത്തിനു സമീപം ചീലാന്തിമുക്കില്‍ കെ.എസ്.ആര്‍.ടി.സി വേണാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ 47 പേരില്‍ എട്ടുപേരുടെ നില ഗുരുതരം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോരുവഴി സ്വദേശി ശ്രീകുമാര്‍(22), ചവറ സ്വദേശി രാജന്‍പിള്ള(52), തേവലക്കര സ്വദേശ ഷംസുദ്ദീന്‍കുഞ്ഞ്, സഹദേവന്‍(51) പന്മന, രത്‌നാകരന്‍(61) ചവറ, മനു(29) സി.ടി.ബി, പ്രവീണ്‍(24) വള്ളിക്കുന്നം, അരിനല്ലൂര്‍ സ്വദേശി ഇന്ദിരാമ്മ(58) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും നീണ്ടകര താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സരിത(57), പ്രവീണ്‍(26), രാജേന്ദ്രന്‍(65) ഭരണിക്കാവ്, ശാന്ത(44) ടൈറ്റാനിയം, വിനോദിനി(38) പുത്തന്‍ചന്ത, ഉഷ(42) തേവലക്കര, യശോധരന്‍(39) വെസ്റ്റ് കല്ലട, ശാരിമോള്‍(22)മണ്ണടി, സൂരജ്(12)അരിനല്ലൂര്‍, ലൈജു(37) ബസ് കണ്ടക്ടര്‍, രേഷ്മ(20) ചവറ, തങ്കമ്മ(56) തിരുമുല്ലവാരം, രാധാമണി(40) അരിനല്ലൂര്‍, ബോറിഫസ്(65)വെസ്റ്റ് കല്ലട, രതിന്‍(20) ശൂരനാട്, അലി ഫാത്തിമ(17) തേവലക്കര, ബിജിമോള്‍(48) തേവലക്കര, സുജിത്ത്(20) കൊട്ടാരക്കുളം, ദാമോദരന്‍(60) തേവലക്കര, രാജമ്മ(55), ജമാലുദ്ദീന്‍കുഞ്ഞ്(70)ശാസ്താംകോട്ട, രത്‌നമ്മ(62) അരിനല്ലൂര്‍, ബീന(36) ശാസ്താംകോട്ട, ഗോകുല്‍(16) ശാസ്താംകോട്ട, മാധവന്‍ നായര്‍(79)കാരാളിമുക്ക്, ബഷീര്‍(66) കൂട്ടിക്കല്‍, ശാരദ(67) തേവലക്കര, നാണപ്പന്‍(73) ചവറ, ദീപ(24) അടൂര്‍, അരിനല്ലൂര്‍ സ്വദേശി ദേവു(7).
നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: തേവലക്കര അരിനല്ലൂര്‍ സ്വദേശി ശാന്തമ്മ (63), പോരുവഴി സ്വദേശി ശ്രീകുമാര്‍ (22), കുശല (30), പന്മന സ്വദേശി സഹദേവന്‍ (67), പടിഞ്ഞാറെക്കല്ലട സ്വദേശി ബേണിഫസ് (65), ശാസ്താംകോട്ട സ്വദേശികളായ ജമാലുദീന്‍കുഞ്ഞ് (70), അച്ചു (8), കൊട്ടാരക്കര സ്വദേശി സുജിത് (26) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എം. നൗഷാദ് എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയും പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ആശുപത്രിയിലെത്തിയ ജില്ലാ കലക്ടര്‍ മിത്ര.ട ി അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കി. സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്, എ.ഡി.എം ഐ അബ്ദുല്‍ സലാം, തഹസില്‍ദാര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍, കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസര്‍ കെ.പി. ഗിരിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട റവന്യൂ സംഘം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."