HOME
DETAILS
MAL
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; വായ്പാ നിരക്കുകളില്‍ മാറ്റമില്ല
backup
December 07 2016 | 09:12 AM
മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വായ്പാ നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. നയപ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യത്തെ വായ്പാ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയ സാഹചര്യത്തില്‍ മുഖ്യ പലിശ നിരക്കുകള്‍ കാല് ശതമാനമോ അതില്‍ കൂടുതലോ കുറയാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.
ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."