നവമാധ്യമങ്ങളിലൂടെ ഡിവൈ.എസ്.പിമാര്‍ക്ക് ഭീഷണി; കേസെടുത്തു
കണ്ണൂര്‍: നവമാധ്യമങ്ങളിലൂടെ ഡിവൈ.എസ്.പിമാര്‍ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കും വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഇരുപതോളം ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍ (കണ്ണൂര്‍), പ്രിന്‍സ് ഏബ്രഹാം (തലശ്ശേരി) എന്നിവര്‍ക്കും ചില പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി പ്രചരിച്ചത്. വധഭീഷണി സംബന്ധിച്ച് പി.പി സദാനന്ദന്‍ ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ടൗണ്‍ പൊലിസ് കേസെടുത്തത്.
സി.പി.എം പ്രവര്‍ത്തകന്‍ പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനന്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിനെ മര്‍ദിച്ചവശനാക്കി ഫസല്‍വധക്കേസില്‍ ആര്‍.എസ്.എസിനു പങ്കുണ്ടെന്ന രീതിയില്‍ മൊഴിയെടുത്തുവെന്ന് ആരോപിച്ചാണു പൊലിസുകാര്‍ക്കു നേരേ വധഭീഷണി മുഴക്കിയത്. അഭിന്‍ അഭിനുഷസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു പൊലിസ് ഉദ്യോഗസ്ഥരെ വടിവാള്‍ കൊണ്ട് വെട്ടണം, പൊലിസില്‍ രക്തസാക്ഷി ഉണ്ടാകണം എന്ന പോസ്റ്റിട്ടിരുന്നു. ഇതിന്റെ അടിയില്‍ കമന്റ് ചെയ്ത മഹേഷ് വെള്ളിയത്ത് ഈ സാഹചര്യം ഒരുക്കിയ പൊലിസ് ഉദ്യോഗസ്ഥരെ പുറത്തിരുത്തിയാല്‍ വെറുതെവിടരുതെന്നും പറഞ്ഞിരുന്നു.
ദീപു പാപ്പച്ചന്‍, ഓറഞ്ച് പ്ലേസ്‌മെന്റ്, ഗിരിശങ്കര്‍, രാജേഷ് സെല്‍വരാജ്, അഭിലാഷ് പടുവിലായി, കെ.എം രാജേഷ്, ബിജു ഇല്ലിക്കല്‍ തുടങ്ങി ഇരുപതോളം ഫേസ്ബുക്ക്, വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്കെതിരേയാണു പൊലിസ് സ്വമേധയാ കേസെടുത്തത്. പൊലിസിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അതിനു ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."