മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സമഗ്രാന്വേഷണം നടത്തുമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.
ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. നാടിന്റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നുമുള്ള പരാതികള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഴുവന്‍ പ്രതികളെയും നിയമത്തിന്റ മുന്നില്‍ കൊണ്ടുവരിക, പൊലിസിലും സര്‍ക്കാരിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു വി.അബ്ദുറഹ്മാന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.കെ അഹമ്മദ് കുട്ടി, സി. അബൂബക്കര്‍, കെ.പി ഹൈദ്രോസ്കോയ തങ്ങള്‍, പത്തൂര്‍ മൊയ്തീന് ഹാജി, സലീം പൂഴിക്കല്‍ എന്നിവരാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.
അതിനിടെ, പ്രതികളെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മാര്‍ച്ച് ഒഴിവാക്കണമെന്നും കാണിച്ചു തിരൂരങ്ങാടി സി.ഐ. രേഖാമൂലം ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.വൈ.എസ് ഇന്നു മലപ്പുറം എ്സ്.പി ഓഫിസിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് താല്കാലികമായി മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."