ജില്ലയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ 30ന് നിലവില്‍ വരും
തൊടുപുഴ: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികള്‍ ഡിസംബര്‍ 30, നിയോജകമണ്ഡലം കമ്മിറ്റികള്‍ ജനുവരി 15, ജില്ലാ കമ്മിറ്റി ജനുവരി 30 തിയതികളില്‍ രൂപീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരികളുടെയും, ജില്ലാ ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രസിഡന്റ്-സെക്രട്ടറി-ട്രഷറര്‍മാര്‍, നിയോജകമണ്ഡലം-പഞ്ചായത്ത് തല റിട്ടേണിങ് ഓഫിസര്‍മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ പി.എച്ച് അബ്ദുസലാം ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എം സലിം, ജില്ലാ സഹ വരണാധികാരി കെ.പി മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. മുസ്ലിംലീഗ് ജില്ലാ ജന. സെക്രട്ടറി എം എസ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് തല മുസ്ലിം ലീഗ് കമ്മിറ്റികള്‍ തെരഞ്ഞെടുക്കുന്നതിനോടൊപ്പം പഞ്ചായത്ത് തല വനിതാ ലീഗ് കമ്മിറ്റികളും നിലവില്‍ വരും. ചര്‍ച്ചകളില്‍ പങ്കെടുത്ത് മുസ്ലിംലീഗ് ദേശീയ സമിതി അംഗം പി.എസ് മീരാന്മൗലവി, ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍, വൈസ് പ്രസിഡന്റുമാരായ പി.പി അസീസ് ഹാജി, പി.എസ് അബ്ദുല്‍ ജബ്ബാര്‍, എം.എം ബഷീര്‍, കെ.എം ഖാദര്‍കുഞ്ഞ്, വി എം അബ്ദുല്‍ റഹ്മാന്, സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ഖാദര്‍, അഡ്വ. ഇ.എസ് മൂസ, എ.എം മീരാന്‍, നിയോജകമണ്ഡലം ഭാരവാഹികളായ മുഹമ്മദ് വെട്ടിക്കല്‍, പി എം അബ്ബാസ്, കെ എച്ച് അബ്ദുല്‍ ജബ്ബാര്‍ , ടി എച്ച് അബ്ദുസ്സമദ്, പി എസ് യൂനുസ്, കെ എ മുഹമ്മദ് റിയാദ്, കെ എസ് സിയാദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് കെ എം അന്‍വര്‍, പ്രവാസി ലീഗ് ജില്ലാ ജന. സെക്രട്ടറി എ.എം സമദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."