എന്‍.ഡി.പി.എസ് ആക്ടില്‍ ഭേദഗതി വരുത്തണം: ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: ലഹരിയെ തടയാനുള്ള നിലവിലെ നിയമം മയക്കുമരുന്ന് മാഫിയക്കെതിരേ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ എന്‍.ഡി.പി.എസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരിയുടെ വില്‍പനയും ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള നിയമത്തിലെ പഴുതുപയോഗിച്ച് ഒരു കിലോ കഞ്ചാവുമായി പിടിയിലാകുന്നയാള്‍ പോലും അഴിക്കുള്ളിലാകാതെ ജാമ്യത്തില്‍ ഇറങ്ങിപ്പോവുകയാണ്. അതിനാല്‍ നിയമം പരിഷ്‌കരിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് പുറത്തുള്ള മയക്കുമരുന്ന് മാഫിയ കൂടുതലും ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെയാണ്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കോടതികയറ്റിയത് കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാവില്ല. മറിച്ച് അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള ബോധവല്‍കരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."