HOME
DETAILS

മനുഷ്യനാണ്,മനസിലാക്കൂ...

  
backup
December 08 2016 | 19:12 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b4%be%e0%b4%a3%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%82


മനുഷ്യന്റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത് നടപ്പാക്കി വരുന്നത്. എല്ലാ രാജ്യങ്ങളിലേയും വ്യക്തികള്‍ക്കെതിരെയും സമൂഹങ്ങള്‍ക്കെതിരെയുമുള്ള അക്രമങ്ങളും അരാജകത്വവും തടയുക എന്ന നിബന്ധനയോടെ 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ചുകൂട്ടി ഈ ദിനം ആചരിക്കാന്‍ തീരുമാനമെടുത്തു.

അവകാശം


വംശം, ദേശം, സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യരെല്ലാം തുല്യാവകാശമുള്ളവരാണെന്ന ആശയമാണ് മനുഷ്യാവകാശം.
രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് യുഎന്‍ഒയുടെ ആഭിമുഖ്യത്തില്‍ ലോകത്താകമാനം സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടപ്പില്‍ വരുത്തിയത്. 1948 ഡിസംബര്‍ 10 ന് യുഎന്‍ഒ ജനറല്‍ അസംബ്ലി പാരിസിലെ പാലയ്‌സ് ഡി ചെയ്‌ലറ്റ് കൊട്ടാരത്തില്‍ വച്ചാണ് ഇതു പ്രഖ്യാപിക്കുന്നത്. കനേഡിയന്‍ നിയമ വിദഗ്ധനായ ജോപീറ്റേഴ്‌സ് ഹംഫ്രിയാണ് വിഖ്യാത മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ മുഖ്യശില്‍പി.

മനുഷ്യാവകാശവുമായി  ബന്ധപ്പെട്ട യു.എന്‍. സംഘടനകള്‍


1 യു.എന്‍. മനുഷ്യാവകാശ കമ്മിഷന്‍
യു.എന്‍.ഒ യുടെ സാമ്പത്തിക സാമൂഹിക സമിതിയുടെ  വ്യവസ്ഥ പ്രകാരം 1946 ഡിസംബര്‍ 10 നാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ രൂപീകരിച്ചത്. അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ,ഭരണകൂടങ്ങള്‍,സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് മനുഷ്യാവകാശ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനുള്ള മുഖ്യവേദി കൂടിയാണ് ഇത്.
മനുഷ്യാവകാശ മേഖലയില്‍ മാര്‍ഗദര്‍ശനം, പഠനം, മനുഷ്യാവകാശ നിയമങ്ങളുടെ ക്രോഡീകരണം, മനുഷ്യാവകാശ പ്രമാണങ്ങളുടെ രൂപകല്‍പന എന്നിവയെല്ലാം ഈ കമ്മിഷന്റെ ചുമതലകളാണ്. വ്യക്തികളും സംഘടനകളും മറ്റും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നല്‍കുന്ന ഹരജികള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതും ഈ കമ്മിഷനാണ്.
2 മനുഷ്യാവകാശ കമ്മിറ്റി
മനുഷ്യാവകാശ നിഷേധങ്ങള്‍ തടയാനും അംഗരാഷ്ട്രങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനുമായി സിവില്‍ രാഷ്ട്രീയ ഉടമ്പടി പ്രകാരം രൂപീകരിച്ച അന്തര്‍ദേശീയ സ്ഥാപനമാണ് മനുഷ്യാവകാശ കമ്മിറ്റി. അംഗരാജ്യങ്ങളില്‍ നിന്ന് 18 അംഗങ്ങള്‍ ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതാണ്. നാലുവര്‍ഷമാണ് കാലാവധി.
3 മനുഷ്യാവകാശ കൗണ്‍സില്‍
യു.എന്‍.ഒ യുടെ കീഴില്‍ 2006 ല്‍ മനുഷ്യാവകാശ കൗണ്‍സില്‍ രൂപീകരിച്ചു.47 രാജ്യങ്ങള്‍ ഈ കൗണ്‍സിലിലെ അംഗങ്ങളാണ്. ഓരോ പ്രത്യേക വിഭാഗത്തിലുമുള്ള മനുഷ്യാവകാശങ്ങളെപ്പറ്റി നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ഉപദേശക സമിതിയെയും നിയമിച്ചിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനല്‍കുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയില്‍ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുന്‍ നിര്‍ത്തി രൂപം നല്‍കിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. 1993ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

ഇന്ത്യന്‍ ഭരണഘടനയിലെ
മൗലികാവകാശങ്ങള്‍


ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു.  ഒരു കൂട്ടം മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയും ഒരു സ്വതന്ത്രനീതിന്യായ സമ്പ്രദായം മുഖേന അവയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. മൗലികാവകാശങ്ങള്‍ ഹനിക്കുന്നതോ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതോ ആയ നിയമങ്ങള്‍ നിര്‍മിക്കാന്‍ നിയമനിര്‍മാണസഭകള്‍ക്ക് അധികാരമില്ല. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, അടിസ്ഥാനവിദ്യാഭ്യാസാവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, അതിജീവന അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാസംബന്ധമായ നിവൃത്തിമാര്‍ഗത്തിനുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങളെ വര്‍ഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭൂപ്രദേശത്തിനകത്ത് ഏതൊരാള്‍ക്കും നിയമത്തിനുമുമ്പില്‍ സമത്വമോ നിയമങ്ങളുടെ സമമായ പരിരക്ഷണമോ നിഷേധിക്കാന്‍ പാടില്ലെന്ന് 14-ാം അനുച്ഛേദം അനുശാസിക്കുന്നു. 15 മുതല്‍ 19 വരെ അനുച്ഛേദങ്ങള്‍ ഏറ്റവും പ്രധാനമായ ചില മൗലികാവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മതമോ വംശമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ അടിസ്ഥാനമാക്കി യാതൊരു വിവേചനവും പാടുള്ളതല്ല. എല്ലാ പൗരന്മാര്‍ക്കും പ്രസംഗസ്വാതന്ത്ര്യത്തിനും ആശയപ്രകടനസ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. സമാധാനപരമായും ആയുധങ്ങള്‍ കൂടാതെയും സമ്മേളിക്കുവാനും സമാജങ്ങളോ യൂണിയനുകളോ രൂപവത്കരിക്കുവാനും ഇന്ത്യയിലെ പൗരന്മാര്‍ക്ക് അവകാശമുണ്ടായിരിക്കും.
ഏതൊരു പൗരനും ഇന്ത്യയുടെ ഭൂപ്രദേശത്ത് എവിടെയും സഞ്ചരിക്കുവാനും ഇന്ത്യയില്‍ എവിടെയും താല്‍ക്കാലികമായി താമസിക്കുവാനും സ്ഥിരതാമസമാക്കുവാനും സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നതിനും വ്യാപാരവാണിജ്യം നടത്തുന്നതിനും ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നതിനും ഏതൊരു പൗരനും അവകാശമുണ്ട്. എന്നാല്‍ ഭരണഘടന വ്യക്തിക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള ഈ മൗലികാവകാശങ്ങള്‍ രാജ്യരക്ഷയേയും പൊതുജനക്ഷേമത്തേയും ക്രമസമാധാനത്തെയും മറികടക്കുവാന്‍ പാടില്ലെന്നുണ്ട്. നിയമം മുഖേന സ്ഥാപിതമായിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കുവാന്‍ പാടുള്ളതല്ല.
6 മുതല്‍ 14 വയസു വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസാവകാശം ഉറപ്പു നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ മതവിശ്വാസപ്രകടനവും മതാചരണവും മതപ്രചാരണവും സംബന്ധിച്ച അവകാശം സംരക്ഷിക്കുന്നതാണ് 25-ാം അനുച്ഛേദം.
ന്യൂനപക്ഷങ്ങള്‍ക്ക് സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ 29ഉം 30ഉം അനുച്ഛേദങ്ങള്‍ നല്‍കുന്നു. ഏതെങ്കിലും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ അവകാശം തിരിച്ചുകിട്ടുവാന്‍ ഹൈക്കോടതിയേയോ സുപ്രിംകോടതിയേയോ നേരിട്ടു സമീപിക്കുവാന്‍ ഏതു സങ്കടക്കാരനും അവകാശം പകര്‍ന്നുകൊടുക്കുന്നുമുണ്ട് .(അനുച്ഛേദം 32, 226). ഇതും മൗലികപൗരാവകാശങ്ങളില്‍പ്പെട്ടതാണ്.

കുട്ടികളുടെ അവകാശങ്ങള്‍

1989 നവംബര്‍ 20 നാണ് ഐക്യരാഷ്ട്രസംഘടന കുട്ടികളുടെ അവകാശ ഉടമ്പടിക്ക് അംഗീകാരം നല്‍കിയത്. ഇന്ത്യ 1992ല്‍ ഇത് അംഗീകരിച്ചു. ശാരീരിക-മാനസിക-സാമൂഹിക വെല്ലുവിളികള്‍ക്കിരയായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഈ പ്രഖ്യാപനത്തിന്റെ പ്രധാനലക്ഷ്യം കുട്ടികള്‍ക്കിണങ്ങിയ ലോകം കെട്ടിപ്പെടുക്കുക, എല്ലാകുട്ടികള്‍ക്കും മെച്ചപ്പെട്ട ജീവിതം കാഴ്ചവയ്ക്കുക എന്നതാണ്.
1. വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യസുരക്ഷ, പാര്‍പ്പിടം, ശുചിയായ പരിസരം, വ്യക്തിവികാസം, എന്നിവയ്ക്ക് ഓരോ കുട്ടിക്കുമുള്ള മൗലിക പൗരാവകാശത്തെ വ്യവസ്ഥ ചെയ്യുന്നു.
2. 2002ലെ 86-ാം ഭരണഘടന ഭേദഗതിയനുസരിച്ച് 6 മുതല്‍ 14 വയസുവരെ എല്ലാ കുട്ടികള്‍ക്കും രാഷ്ട്രം നിയമാനുസൃതമായി നിര്‍ണയിക്കപ്പെട്ട വിധമുള്ള നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശം വാഗ്ദാനം ചെയ്യുകയും വിദ്യാഭ്യാസ അവസരം ലഭ്യമാക്കുക എന്നത് മാതാപിക്കളുടെ അഥവാ രക്ഷിതാക്കളുടെ ധര്‍മമായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നുണ്ട്.
3. 14 വയസില്‍ താഴെയുള്ള കുട്ടികളെ വ്യവസായശാലകള്‍, ഖനികള്‍ മുതലായ ഇടങ്ങളിലോ അപായ സാധ്യതയുള്ള മറ്റേതെങ്കിലും തൊഴിലിടങ്ങളിലോ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.
4. കുട്ടികളുടെ അവകാശസ്ഥാപനത്തിനായി നേരിട്ടോ പൊതുതാല്‍പര്യ സംവിധാനത്തിലോ മാതാപിതാക്കള്‍ വഴിയോ ഹൈക്കോടതിയേയോ സുപ്രിംകോടതിയേയോ സമീപിക്കാനുള്ള അവകാശം.
5. കുട്ടികളുടെ പ്രയാമോ ശരീരമോ ദുരുപയോഗപ്പെടുത്താതിരിക്കാനും ശരീരത്തിനോ ജീവനോ ഹിതകരമല്ലാത്ത ജോലികളില്‍ നിര്‍ബന്ധരാക്കാതിരിക്കാനുള്ള രാഷ്ട്രത്തിന്റെ ബാധ്യത.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി 2007 മാര്‍ച്ചില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ കമ്മിഷന്‍ നിലവില്‍ വന്നു.


മനുഷ്യാവകാശ സംഘടനകള്‍


മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താനായി 114  ലധികം അന്താരാഷ്ട്ര സംഘടനകള്‍ സജീവമാണ്. ലണ്ടനില്‍ 1961 ല്‍ രൂപീകരിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍, ന്യൂയോര്‍ക്കില്‍ 1978 ല്‍ രൂപീകരിച്ച ഹ്യൂമണ്‍ റൈറ്റ് വാച്ച്, 1992 ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് , പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ പീപ്പിള്‍ ലിബര്‍ട്ടിസ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സ്, ഫോറം ഫോര്‍ഫാക്റ്റ് ഫൈന്റിങ് ഡോക്യുമെന്റേഷന്‍ ആന്റ് അഡിക്വസി, ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍, കശ്മീര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്‍ എന്നിവയാണ് പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago