HOME
DETAILS
MAL
അക്രമക്കേസുകളിലെ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍
backup
December 09 2016 | 05:12 AM
കാസര്‍കോട്: രണ്ട് അക്രമക്കേസുകളില്‍ പ്രതിയായി ഗള്‍ഫിലേക്കു കടന്ന യുവാവ് നാട്ടിലേക്കു മടങ്ങുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കമ്പാര്‍ ബദ്രിയ മന്‍സിലിലെ അബ്ദുല്‍ മനാഫാ(33)ണ് അറസ്റ്റിലായത്. അക്രമക്കേസുകളില്‍ പ്രതിയായ ഇയാള്‍ കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്കു പോയ മനാഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2008 ല്‍ മൊഗ്രാല്‍പുത്തൂര്‍ കമ്പാറില്‍ വച്ച് മുഹമ്മദ് റിയാസ് എന്ന സാബിറിനെ മാരകായുധങ്ങളുമായി അക്രമിച്ചതും 2007 ല്‍ ബെദ്രടുക്ക സ്റ്റേഡിയത്തിനു സമീപം ഓട്ടോ തടഞ്ഞ് രാജേഷ്, വിനേഷ്, ദീപക് എന്നിവരെ അക്രമിച്ചതുമാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കാസര്‍കോട് സി.ഐയുടെ വാറണ്ട് സ്ക്വാഡാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."