HOME
DETAILS
MAL
ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത് ഗ്രൂപ്പ് നോക്കിയല്ലെന്ന് വി.എം സുധീരന്
backup
December 09 2016 | 06:12 AM
തിരുവനന്തപുരം: പുതിയ ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ഗ്രൂപ്പ് എന്നതിനപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനയ്ക്ക് മാനദണ്ഡമാക്കിയത്. ഈ തീരുമാനങ്ങളെല്ലാം എ.ഐ.സി.സി അംഗീകരിച്ചതായും വി.എം സുധീരന് പറഞ്ഞു. പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിലൂടെ കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ടു പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. അതു പോലെ കോണ്‍ഗ്രസ്സിനെ സമരസംഘടനയാക്കുക ആണ് ഈ നിയമനങ്ങളിലൂടെ പാര്‍ട്ടി ലക്ഷ്യം വയ്്ക്കുന്നതെന്നും വി.എം സുധീരന് പറഞ്ഞു. മറിച്ച് പോരായ്മയുള്ളതായി അഭിപ്രായമുയര്‍ന്നാല്‍ തീരുമാനം പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."