HOME
DETAILS

തമിഴ്‌നാട്ടില്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം നാളെ: രണ്ടാം ദിവസവും പനീര്‍സെല്‍വം-ശശികല കൂടിക്കാഴ്ച

  
backup
December 09 2016 | 15:12 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8

ചെന്നൈ: ജയലളിതയുടെ വിടവാങ്ങലിന് ശേഷം പനീര്‍സെല്‍വം മന്ത്രിയുടെ ആദ്യ മന്ത്രിസഭാ യോഗം നാളെ നടക്കും. എ.ഐ.ഡി.എം.കെയുടെ ഔദ്യഗിക ട്വിറ്റര്‍ പേജിലാണ് വിവരം പുറത്ത് വിട്ടത്.

Tamil Nadu Cabinet meeting tomorrow at 11:30 AM. Honourable Chief Minister O.Panneerselvam to chair the meet.

രാവിലെ 11.30നാണ് യോഗം ആരംഭിക്കുന്നത്. ്രരണ്ട് മാസമായി സര്‍ക്കാര്‍ നിശ്ചലമാണെന്ന പതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ പുതിയ പല തീരുമാനങ്ങളും യോഗത്തിലുണ്ടാകാനാണ് സാധ്യത.

അതേസമയം വരുനാളുകളില്‍ എഐഎഡിഎംകെ സര്‍ക്കാരിനെ നിയന്ത്രിക്കുക ജയലളിതയുടെ തോഴി ശശികലയാകുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും മന്ത്രിമാരും ജയലളിതയുടെ തോഴി ശശികലയുമായി തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലായിരുന്നു ചര്‍ച്ച. ഡിജിപി ഉള്‍പ്പൈടയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഭരണപരമായ കാര്യങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികല അധികം വൈകാതെ ഏറ്റെടുക്കുമെന്നാണു സൂചന. കഴിഞ്ഞ 27 വര്‍ഷമായി ജയലളിത ആയിരുന്നു പാര്‍ട്ടി തലപ്പത്ത്.

പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ഇന്നലെയും പനീര്‍സെല്‍വവും മന്ത്രമാരും ശശികലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. മന്ത്രിമാരായ ഡിണ്ടിഗല്‍ സി.ശ്രീനിവാസന്‍, എടപ്പാടി കെ.പളനിസാമി, പി.തങ്കമണി എന്നിവരും പങ്കെടുത്തു. എന്നാല്‍, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ പാര്‍ട്ടിയിലോ സര്‍ക്കാരിലെ ശശികലയ്ക്ക് യാതൊരു പങ്കാളിത്തമില്ല. ജയലളിത അന്തരിച്ചതോടെ ഏവരുടേയും ശ്രദ്ധാ കേന്ദ്രം ശശികലയാണ്. ജയലളിതയുടെ അന്ത്യയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചതും ജയലളിത അന്തരിച്ച ആ രാത്രിയില്‍ തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ചരടുവലി നടത്തിയും ശശികലയായിരുന്നു
.
വീട്ടില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ജയലളിത ഏറെക്കാലമായി അകറ്റി നിര്‍ത്തിയിരുന്ന ശശികലയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും മറീന ബീച്ചില്‍ നടന്ന ജയയുടെ ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ശശികലയുടെ നിയന്ത്രണത്തിലാകും ഇനി എഐഡിഎംകെ എന്ന വിലയിരുത്തലുകളെ ബലപെടുത്തുന്നതാണ് ഇതെല്ലാം. പനീര്‍സെല്‍വത്തെ മുന്നില്‍ നിര്‍ത്തി ഭരണം നിയന്ത്രിക്കുകയാകും ശശികലയുടെ തന്ത്രം.

 പോയസ് ഗാര്‍ഡന്റെ നട്ടെല്ല് ശശികലയാണെന്ന് പാര്‍ട്ടി വക്താവ് ഡോ. വി മൈത്രേയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ശശികലയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി വക്താവിന്റെ ഈ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  4 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  12 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  25 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago