മനുഷ്യാവകാശ ദിനാചരണം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണം ഇന്ന് രാവിലെ 10ന് കാര്യവട്ടം കേരള സര്‍വകലാശാല നിയമ വിഭാഗത്തില്‍ നടക്കും. കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് അധ്യക്ഷനാവും. കേരള സര്‍വകലാശാല നിയമ ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ.സി. സണ്ണി സ്വാഗതം ആശംസിക്കും. സര്‍വകാലാശാല സിന്റിക്കേറ്റ് അംഗം അഡ്വ. കെ. എച്ച് ബാബുജന് മനുഷ്യാവകാശങ്ങളും കടമകളും എന്ന വിഷയത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സെക്രട്ടറിയും നിയമവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുമായ എസ്. കുമാരി സുധ, സര്‍വകലാശാല സിന്റിക്കേറ്റംഗം കെ.എസ് ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. നിയമപഠനവകുപ്പ് മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണന് നന്ദി പറയും. നിയമ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍.കെ ജയകുമാര്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."