ജില്ലാ ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ഇന്ന്
കൊല്ലം: ജില്ലാ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച ആധുനിക രീതിയിലുള്ള ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ ഇന്ന് രാവിലെ 10.30ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
പുതുതായി ആരംഭിച്ച കാന്‍സര്‍ യൂണിറ്റ് വിഭാഗത്തിലേക്ക് റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3211 അനുവദിച്ച കീമോതെറാപ്പി മേജര്‍ ഡോണര്‍ ഡോ. ജോണ്‍ ഡാനിയേലില്‍ നിന്നും എം മുകേഷ് എം.എല്‍.എ ഏറ്റുവാങ്ങും.
കാന്‍സര്‍ ഒ. പി മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജൂലിയറ്റ് നെല്‍സണ്‍, ഇ.എസ് രമാദേവി, ആശാ ശശിധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, ആര്‍ രശ്മി, വാര്‍ഡ് കൗണ്‍സിലര്‍മാരായ എ.കെ ഹഫീസ്, ഡോ.കെ രാജശേഖരന്‍, അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.വി ഷേര്‍ളി, ആര്‍.എം.ഒ ഡോ. അനില്‍കുമാര്‍,ഡോ.എസ് ഉഷാകുമാരി, ഡോ. സി.ആര്‍ ജയശങ്കര്‍, ഡോ.എസ് ഹരികുമാര്‍, റോട്ടറി ഡിസ്ട്രിക്‌സ് സെക്രട്ടറി വിജയകുമാര്‍, ചെയര്‍മാന്‍ ദേവകി നന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആശുപത്രി സൂപ്രണ്ട് ഡോ. എ എല്‍ ഷീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."