ശബരിമലയില്‍ കോളകളുടെ കാനുകള്‍ നീക്കം ചെയ്യുന്നതിന് നടപടിയെടുത്തോയെന്ന്
കൊച്ചി : ശബരിമലയില്‍ കുമിഞ്ഞുകൂടുന്ന കോളയുടെ കാനുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹരജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. പ്ലാസ്റ്റിക് നിരോധിച്ചതുപോലെ കാനുകളും നിരോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചത്.
ശബരിമലയില്‍ കൊക്കൊകോളയുടെ വെന്‍ഡിംഗ് മെഷീനുകള്‍ തടഞ്ഞതോടെ കാനുകളിലെ കോള വില്പന വ്യാപകമായെന്നും ഉപയോഗിച്ചു കഴിഞ്ഞ കാനുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പ്ലാസ്റ്റിക് മാലിന്യം പോലെ ഗുരുതരമായ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടി മുണ്ടക്കയം സ്വദേശി സജി നല്കിയ ഹരജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."