HOME
DETAILS

ഉദ്യോഗസ്ഥര്‍ ജനപക്ഷ നിലപാട് സ്വീകരിക്കണം: മന്ത്രി

  
backup
December 09, 2016 | 8:36 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%bf%e0%b4%b2


കോട്ടയം: ഉദ്യോഗസ്ഥര്‍ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ലാന്‍ഡ് റവന്യു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിളിച്ചു ചേര്‍ത്ത വില്ലേജ് ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു ഭൂമിയും റവന്യു രേഖകളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വില്ലേജ് ഓഫിസര്‍മാര്‍ക്കുണ്ട്. സര്‍ക്കാര്‍ മാറിമാറി വന്നാലും പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഒന്നു തന്നെയാണ്. അവ പാലിക്കേണ്ട ബാധ്യത എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് ആധുനികമാക്കുന്നതിനും നടപടി സ്വീകരിക്കും. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസുകള്‍ക്ക് അടിയന്തിരമായി സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനും നടപടിയെടുക്കും.
ഉദ്യോഗസ്ഥരില്‍ നിന്ന് മാന്യമായ ഇടപെടലും പെരുമാറ്റവും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ സ്വയം വിലയിരുത്തണം.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം കൊണ്ടുവരും. സ്വന്തം അധികാരങ്ങളഎ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഉത്തമബോധ്യം ഉണ്ടായിരിക്കണം. എല്ലാ ജില്ലകളിലും റവന്യു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് സമാനമാണ്. റിസര്‍വേ പുനരാരംഭിക്കാനും ഡ്രാഫ്റ്റ് ഡാറ്റാ ബാങ്ക് പരിഷ്‌കരിക്കാനും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കലക്ടര്‍ സ്വാഗതവും എ.ഡി.എം പി അജന്താ കുമാരി നന്ദിയും പറഞ്ഞു. ഇടുക്കി എ.ഡി.എം, എറണാകുളം എ.ഡി.എം സി.കെ പ്രകാശ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  a day ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  a day ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  a day ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  a day ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  a day ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  a day ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  a day ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  a day ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  a day ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  a day ago