HOME
DETAILS
MAL
സൗരോര്‍ജ്ജ വിളക്കുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ
backup
December 09 2016 | 20:12 PM
തൊടുപുഴ: ഗാര്‍ഹിക സൗരോര്‍ജ്ജ വിളക്കുകളുടെയും സൂര്യറാന്തലുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എം.എം മണി ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും.
ജോയ്സ് ജോര്‍ജ്ജ് എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുന്ദരം, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, സഹകരണ ബാങ്ക് പ്രസിഡന്റ് സേനാപതി ശശി, ജനപ്രതിനിധികളായ ബിജു വട്ടമറ്റം, വി. രാജയ്യ, അനെര്‍ട്ട് ഡയറക്ടര്‍ ഡോ. ആര് ഹരികുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ ജെ. മനോഹരന് എന്നിവര്‍ സംസാരിക്കും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് രാവിലെ 10 മുതല്‍ വിവിധ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."