വിദ്യാര്‍ഥിനിയേയും മാതാവിനേയും സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചതായി പരാതി
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനിയേയും മാതാവിനേയും സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചതായി പരാതി.
ഈസ്റ്റ് ചേരാനെല്ലൂര്‍ പാറയില്‍ വീട്ടില്‍ ബേബിയുടെ മകളേയും ഭാര്യയേയുമാണ് സാമൂഹ്യവിരുദ്ധര്‍ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കാണിച്ച് കോടനാട് പൊലിസിന് നല്കിയ പരാതി നല്‍കിയത്. ബേബി വീട്ടിലില്ലാതിരുന്ന സമയത്താണ് സഭവം.
നാട്ടുകാര്‍ ചേര്‍ന്നുണ്ടാക്കിയ കുടിവെള്ള പദ്ധതിയില്‍ നിന്നും ബേബിക്കും കുടുംബത്തിനും പലദിവസങ്ങളിലും വെള്ളം ലഭിക്കാത്തതിനാല്‍ ഇവരുടെ വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. നാളുകളായി സംഘം ചേര്‍ന്ന് ഭീക്ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണെന്നും മുന്‍വൈരാഗ്യം മൂലം ബേബിയുടെ വീട്ടിലേക്കുള്ള കുടിവെള്ളം വിച്ഛേദിക്കുകയും ചെയ്തതായി പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
പഞ്ചായത്ത് അധികൃതരും ജില്ലാ പഞ്ചായത്ത് മെമ്പറും പ്രശ്നത്തില്‍ വേണ്ട പരിഹാരം കാണാമെന്ന് പറഞ്ഞതിന് ശേഷമാണ് ഇന്നലെ ഇത്തരത്തില്‍ അക്രമണമുണ്ടായത്.
ഭയംമൂലം വീട്ടമ്മയും മകളും സ്വവസതിയിലേക്ക് പോയിരിക്കുകയാണെന്നും സംഭവത്തില്‍ വേണ്ടവിധത്തിലുള്ള നടപടി സ്വീകരിക്കണമെന്നും ബേബി പരാതിയില്‍ ആവശ്യപ്പെട്ടു. കോടനാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."