റോഹിംഗ്യന്‍ വംശഹത്യ: സൂക്കി റാഖിനെ സന്ദര്‍ശിക്കണമെന്ന് യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: റോഹിംഗ്യന്‍ മുസ്്ലിംകള്‍ക്കെതിരേ സൈനിക അതിക്രമം നടക്കുന്ന മ്യാന്മറിലെ റാഖിനെ സംസ്ഥാനത്ത് മ്യാന്മര് വിമോചന നേതാവ് ആങ് സാന്‍ സൂക്കി സന്ദര്‍ശനം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
റാഖിനെയില്‍ മ്യാന്മര് സൈന്യം റോഹിംഗ്യകള്‍ക്കെതിരേ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്നും യു.എന്‍ വ്യക്തമാക്കി.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച സൂക്കിയുടെ ഭരണത്തിനു കീഴിലാണ് സൈന്യം കലാപം അഴിച്ചുവിടുന്നത്. 20,000 ത്തിലേറെ റോഹിംഗ്യക്കാര്‍ ഇതിനകം അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. സൈന്യം റോഹിംഗ്യകളെ കൊന്നൊടുക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമാണ്. മ്യാന്മര് സൈന്യം റോഹിംഗ്യന്‍ വംശഹത്യ നടത്തുകയാണെന്ന് ഈയിടെ മലേഷ്യ ആരോപിക്കുകയും ഇന്ത്യോനേഷ്യന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടന്നിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ആങ് സാന്‍ സൂക്കി അധികാരത്തിലേറിയത്. എന്നാല്‍ റോഹിംഗ്യന്‍ വംശഹത്യ പിന്നീട് സജീവമാകുന്നതാണ് അന്താരാഷ്ട്ര സമൂഹം കണ്ടത്. വെള്ളിയാഴ്ച യു.എന്‍ നേതൃത്വത്തില്‍ യു.എസില്‍ നിന്നും നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ റാഖിനെ സന്ദര്‍ശിച്ചിരുന്നു. ഇവിടെ പതിനായിരത്തിലേറെ പേര്‍ക്ക് അടിയന്തര സഹായം വേണമെന്ന് യു.എന്‍ പറഞ്ഞു. നിരവധി കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണ്. രണ്ടുമാസമായി ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും നയതന്ത്ര പ്രതിനിധികളുടെ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."