ദേശീയപാതയില്‍ വീതികൂട്ടല്‍ ഇഴയുന്നു
തളിപ്പറമ്പ്: പരിയാരം ദേശീയപാതയിലെ അപകടകുരുക്കിന് പരിഹാരം കാണാനുള്ള ദേശീയപാതാ വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് വൈദ്യുതി വകുപ്പ് തടസം നില്ക്കുന്നു.
ആയുര്‍വേദ കോളജ് മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗത്ത് ഏറെ വാഹനാപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായ കൊടും വളവുകള്‍ നിവര്‍ത്തി ആറു മീറ്ററോളം റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പ്രവൃത്തിയാണ് റോഡരികിലുള്ള കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ വൈകിയതോടെ നിലച്ചത്. 3.2 ലക്ഷം രൂപ ദേശീയപാത വിഭാഗം കെ.എസ്.ഇ.ബിക്ക് നല്‍കിയെങ്കിലും തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള യാതൊരു നീക്കവും കെ.എസ്.ഇ.ബി ആരംഭിച്ചിട്ടില്ല.
മെഡിക്കല്‍ കോളജ് ഗേറ്റില്‍ നിന്നു വീതികൂട്ടിയ ഭാഗത്ത് മെക്കാഡം ടാറിങ് ഇതിനകം ആരംഭിച്ചു. റോഡ് വീതി കൂട്ടിയ ശേഷം ഡിവൈഡറുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ റോഡിന്റെ യഥാര്ഥഗുണം ലഭ്യമാവൂ. ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് മുതല്‍ പരിയാരം ഏമ്പേറ്റ് വരെയാണ് വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാനും ജനുവരി 31നകം അലക്യംപാലം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ദേശീയപാത വിഭാഗം അസി. എന്‍ജിനിയര്‍ എം.വി യമുന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."