HOME
DETAILS
MAL
ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്താങ്ങുമെന്ന്
backup
May 22 2016 | 01:05 AM
തൊടുപുഴ: പൊതു മേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ജനവിരുദ്ധവും തൊഴിലാളി ദ്രോഹപരവുമായ ബാങ്കിങ് നയം നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും ബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് ജോയിന്റ് കൗണ്‍സില്‍ പിന്തുണ നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറിയറ്റംഗം എ സുരേഷ്കുമാര്‍ അറിയിച്ചു.
എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ എസ്.ബി.ഐ തൊടുപുഴ ശാഖയ്ക്ക് മുമ്പില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി പി കെ ജബ്ബര്‍, ടി എസ് സണ്ണി, എബിന് ജോസ്, എം കെ ലീലാമ്മ എന്നിവര്‍ സംസാരിച്ചു. കരിങ്കുന്നം, വഴിത്തല, എന്നിവിടങ്ങളിലും തൊഴിലാളികള്‍ ധര്‍ണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."