യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണം ഇരട്ട വോട്ടുകള്‍: ഇബ്രാഹിംകുട്ടി കല്ലാര്‍
നെടുങ്കണ്ടം: ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളില്‍ നിസാര വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ കാരണം ഇരട്ടവോട്ടുകളാണെന്ന് കെ.പി.സി.സി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍. ഈ മൂന്ന് മണ്ഡലങ്ങളിലായി 50000 ലധികം ഇരട്ട വോട്ടുകള്‍ ഉണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ഇവര്‍ക്ക് വോട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പോയവരെ സിപിഎം സ്ഥാനാര്‍ഥികളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ കേരളത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചു. ഒരു വോട്ടര്‍ രണ്ട് സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായിരിക്കെ ഇതിന് ഒത്താശ ചെയ്തുകൊടുത്ത സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും കള്ളവോട്ട് നേടി വിജയിച്ചവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."