വിദ്യാര്‍ഥികളുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമമെന്ന് പ്രൊവിഡന്‍സ് സ്‌കൂള്‍ പി.ടി.എ
കോഴിക്കോട്: ഗൂഢാലോചനാ കുറ്റം ചുമത്തി ഭാരവാഹികള്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടിക്കെതിരേ പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ പി.ടി.എ രംഗത്ത്.
കോഴിക്കോട് സിറ്റി ഉപജില്ലാ കലോത്സവത്തില്‍ ബാന്റ്‌മേള മത്സരഫലവുമായി ബന്ധപ്പെട്ടുണ്ടായ പരാതിയിന്‍മേലാണ് പി.ടി.എ വൈസ് പ്രസിഡന്റ് ജോളി ജെറോം, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.വി സെയ്ദ് മുഹമ്മദ് ഷമീല്‍, പരിശീലകന്‍ രാജേഷ് തുടങ്ങിയവര്‍ക്കെതിരായി നടക്കാവ് പൊലിസ് കേസെടുത്തത്. മത്സരത്തില്‍ തങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചതു മുതല്‍ ടീമിനെ അപകീര്‍ത്തിപ്പെടുത്താനും അപവാദപ്രചാരണങ്ങള്‍ നടത്താനുമുള്ള ശ്രമമാണ് നടക്കുന്നത്.
ജില്ലാ കലോത്സവത്തിനായി തയാറെടുക്കുന്ന വിദ്യാര്‍ഥികളെ ഇതു മാനസികമായി തളര്‍ത്തും. കലോത്സവ മാന്വല്‍ പ്രകാരം ഏതുതരം പരാതികളും പരിശോധിക്കാനും നടപടിയെടുക്കാനും സംവിധാനങ്ങളുണ്ടെന്നിരിക്കെ വാര്‍ത്താസമ്മേളനം വിളിച്ച് സ്‌കൂളിനെതിരായി ആരോപണങ്ങളുന്നയിക്കുന്ന സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ നടപടി തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഈ മത്സരവിഭാഗത്തില്‍ ഒരു ടീം മാത്രം വിജയികളായാല്‍ മതിയെന്നുള്ള വാശി വിലപ്പോവില്ലെന്നും പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ടീമുകളുടെയും മത്സരങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതാണ്.
ഇതു വീണ്ടും പരിശോധിച്ച് ഏതാണ് മികച്ച പ്രകടനമെന്ന് വിലയിരുത്താവുന്നതാണ്. സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പരിശീലകനാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന ഹിറോഷ് യഥാര്‍ഥ പരിശീലകനല്ല. കണ്ണൂര്‍ കെ.എ.പി ബറ്റാലിയനിലെ ജോളിയാണ് പ്രസ്തുത സ്‌കൂളിലെ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്.
ഗൂഢാലോചനാ കുറ്റം ചുമത്തിയ പൊലിസിന് അതു പുറത്തു കൊണ്ടുവരാനുള്ള ബാധ്യതയുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ സെയ്ത് മുഹമ്മദ് ഷെമീല്‍, ജോളി ജെറോം, അധ്യാപിക സുനിത, ബാന്റ് ടീം ലീഡര്‍ മാളവിക സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."