സംസ്ഥാന പാതയോരത്തെ തണല്‍ മരങ്ങള്‍ നശിപ്പിച്ചു
കാളികാവ്: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയോരത്തെ തണല്‍മരങ്ങള്‍ തൊലി പൊളിച്ച് നശിപ്പിച്ചു. ചോക്കാട് കേളുനായര്‍ പടിയില്‍ ഗുല്‍മോഹര്‍ മരങ്ങളാണ് നശിപ്പിച്ചത്. തൊലി ചെത്തി മാറ്റിയും ശിഖരങ്ങള്‍ വെട്ടിമാറ്റി മരങ്ങള്‍ ഉണക്കുകയാണ് ചെയ്തിട്ടുള്ളത്. വൈകുന്നേരം ആളൊഴിഞ്ഞ നേരത്താണ് സമൂഹ വിരുദ്ധര്‍ തണല്‍ മരങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ഏരിയ സെക്രട്ടറിയുമായ കെ.എസ് അന്‍വര്‍ പറഞ്ഞു. സംസ്ഥാന പാതയുടെ വികസനത്തിനെന്ന പേരില്‍ കരുവാരകണ്ട് അരിമണല്‍ ഭാഗങ്ങളില്‍ ധാരാളം തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയിട്ടുണ്ട്. സന്നദ്ധ സംഘടനകളും വിദ്യര്‍ഥികളും പുതിയവ നട്ടു വളര്‍ത്തി വരുന്നതിനിടയിലാണ് സമൂഹ വിരുദ്ധര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. തണല്‍ ഒരുക്കന്നതിനു പുറമെ വഴിയോരക്കാഴ്ച കൂടി ഒരുക്കുന്നവയാണ് ഗുല്‍മോഹര്‍ മരങ്ങള്‍. നശിപ്പിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ഇതിനെ ചെറുക്കുമെന്നും കെ.എസ് അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."