HOME
DETAILS

രണ്ടാമതും നിയമനം ലഭിച്ച മുന്‍ സെക്രട്ടറി ചാര്‍ജെടുക്കില്ല

  
backup
December 10 2016 | 03:12 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



അരീക്കോട്: രണ്ടു മാസമായി സെക്രട്ടറിയില്ലാത്ത അരീക്കോട് ഗ്രാമ പഞ്ചായത്തിലേക്ക് സെക്രട്ടറിയായി നിയമനം ലഭിച്ചയാള്‍ പഞ്ചായത്ത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്തിലെത്തിയില്ല. മുക്കം സ്വദേശി സി.പി സുബൈറാണ് എതിര്‍പ്പിനെ തുടര്‍ന്ന് പള്ളിക്കല്‍ പഞ്ചായത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി അരീക്കോട് പഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം രണ്ടു മാസം മുന്‍പാണ് കീഴാറ്റൂര്‍ പഞ്ചായത്തിലേക്കു മാറിയത്. ഒരു മാസം തികയും മുമ്പെ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലേക്കു മാറുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് അരീക്കോട് പഞ്ചായത്തില്‍ തന്നെ വീണ്ടും സെക്രട്ടറിയായി ചുമതലയേല്‍ക്കാന്‍ സംസ്ഥാന പഞ്ചായത്ത് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്. പഴയ സെക്രട്ടറി മടങ്ങിവരുന്നതറിഞ്ഞതോടെ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ്  അമ്പായത്തിങ്ങല്‍ മുനീറ തദ്ധേശ സ്വയം ഭരണ മന്ത്രി കെ.ടി ജലീലിന് സെക്രട്ടറിയുടെ മടങ്ങി വരവില്‍ അതൃപ്തി അറിയിച്ച് മെയില്‍ സന്ദേശം അയച്ചിരുന്നു. സെക്രട്ടറിയുടെ ഓഫിസ് അടച്ചിടുന്നതടക്കമുള്ള പ്രതിഷേധ മുറകളെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങളും ആലോചിച്ചു. ഇതറിഞ്ഞതോടെയാണ് അരീക്കോട്ടേക്കില്ലെന്ന തീരുമാനത്തില്‍ സെക്രട്ടറിയെത്തിയത്.
     2009 മുതല്‍ കഴിഞ്ഞ രണ്ടു മാസം മുന്‍പ് വരെ അരീക്കോട് പഞ്ചായത്തില്‍  ജോലി ചെയ്ത ഇദ്ദേഹം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നാണ് അംഗങ്ങളുടെ ആക്ഷേപം. ഭൂമാഫിയയെ സഹായിക്കുന്ന നിലപാടുകളാണ് ഇദ്ദേഹത്തിനുള്ളതെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഞ്ചായത്ത് നടപ്പാക്കാനുദ്ധേശിച്ച ട്രൈനിങ് സെന്റര്‍, അരീക്കോട് ചന്ത, കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് ലൈന്‍, ഫുട്‌ബോള്‍ കോച്ചിങ്, ലൈബ്രറി തുടങ്ങിയ വിവിവിധയിനം പദ്ധതികള്‍ക്കു കരട് രേഖയില്‍ പ്രഖ്യാപിച്ച തുകയില്‍ തിരിമറി നടത്തി ഡി.ഡി.പിക്ക് സെക്രട്ടറി അയച്ചു കൊടുത്തെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നതായും പഞ്ചായത്ത് അംഗങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.  
എന്നാല്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ തുടരാനാണ് താല്‍പര്യമെന്നും തല്‍ക്കാലം അരീക്കോട് പഞ്ചായത്തിലേക്ക് മാറുന്നില്ലെന്നുമാണ് സെക്രട്ടറി സി.പി സുബൈര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  7 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  17 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  27 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago