സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍കാന്‍ ബന്ധുക്കള്‍ക്ക് ശശികലയുടെ മുന്നറിയിപ്പ്
ചെന്നൈ: ഭരണകാര്യങ്ങളില്‍ നിന്നും പാര്‍ട്ടികാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ബന്ധുക്കള്‍ക്ക് ജയലളിതയുടെ തോഴി ശശികലയുടെ മുന്നറിയിപ്പ്. അടുത്ത ബന്ധുക്കള്‍ക്കാണ് ശശികല താക്കീത് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജയലളിതയുടെ വസതിയായ പൊയസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു ശേഷം മുഖ്യമന്ത്രി പനീര്‍ ശെല്‍വമടക്കം പാര്‍ട്ടിയുടെ പ്രധാന നേതാക്കളുടെ യോഗത്തില്‍ തന്റെ ബന്ധുക്കള്‍ നല്‍കുന്ന ഒരു നിര്‍ദേശവും സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ അറിയിച്ചു.
നിലവില്‍ ശശികലയുടെ എല്ലാ ബന്ധുക്കളും ജയലളിതയുടെ വസതിയായ പൊയസ്ഗാര്‍ഡനിലാണുള്ളത്. ഇവര്‍ എല്ലാവരും തന്നെ ഉടന്‍ ഇവിടം വിടും. എന്നാല്‍ ശശികലയ്‌ക്കൊപ്പം ഭര്‍തൃ സഹോദരി ഇളവരശി മാത്രം പൊയസ്ഗാര്‍ഡനില്‍ തങ്ങുമെന്നാണ് അറിയുന്നത്.
അതേസമയം തനിക്കും തന്റെ കുടുബാംഗങ്ങള്‍ക്കും നേരെ ഉയരുന്ന പൊതുവികാരം തണ്ണുപ്പിക്കാനുള്ള നീക്കങ്ങളാണ് ശശികല ഇപ്പോള്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
2011 ല്‍ ശശികലയേയും ബന്ധുക്കളേയും ജയലളിത പുറത്താക്കിയിരുന്നു. പിന്നീട് ബന്ധുക്കളെ ഒഴിവാക്കി ശശികലയെ മാത്രം ഒപ്പം കൂട്ടി.എന്നാല്‍ ജയലളിതയുടെ അന്ത്യകര്‍മങ്ങളില്‍ ശശികലയും ബന്ധുക്കളുമാണ് മുന്നില്‍നിന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് വ്യാഴാഴ്ച്ച നടന്ന പാര്‍ട്ടി യോഗത്തില്‍ ചിലര്‍ നിര്‍ദേശിച്ചിരുന്നു.ശശികല മുഖ്യമന്ത്രിയാവണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അധികാരത്തിന്റെ പിന്തുണയില്ലാതെ ജനങ്ങളെ സേവിക്കാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു ശശികലയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."