HOME
DETAILS

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നബിദിനം ഇന്ന്; പ്രവാസി സംഘടനകളുടെ കീഴില്‍ വിപുലമായ പരിപാടികള്‍

  
backup
December 10 2016 | 18:12 PM

moulid-day-today-gulf-countries-pravasi-committee-programes

മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം ഇന്ന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സമുചിതമായി ആഘോഷിക്കുന്നു.
ആഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനടക്കമുള്ള മിക്ക ജി.സി.സി രാഷ്ട്രങ്ങളിലും ഔഖാഫ് മന്ത്രാലയങ്ങളുടെയും മതകാര്യ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികളും നടക്കുന്നുണ്ട്. ഇതോടൊപ്പം വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് വിവിധ രാഷ്ട്രങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ചില ഭാഗങ്ങളില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും സംഘടനാ ആസ്ഥാനങ്ങളിലും ഓഡിറ്റോറിയങ്ങളിലുമായാണ് പ്രവാസി സംഘടനകളുടെ നബിദിനാഘോഷങ്ങള്‍ പ്രധാനമായും നടക്കുന്നത്. നബിദിന രാവായ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി മൗലിദ് പാരായണങ്ങള്‍ നടന്നിരുന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയിലെ യമനി മസ്ജിദില്‍ ഇശാ നിസ്‌കാര ശേഷം വിപുലമായ മൗലിദ് മജ്‌ലിസും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ നബിദിന ദിവസം പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തോടനുബന്ധിച്ച് മനാമ ഗോള്‍ഡ് സിറ്റി ആസ്ഥാനത്തും മൗലിദ് ചടങ്ങും അന്നദാനവും നടക്കും.

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് കൂടിയായ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ വിവിധ ഏരിയാ കമ്മറ്റി ഭാരവാഹികളും പോഷകസംഘടനാ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 15 ഓളം ഏരിയകളില്‍ വൈവിധ്യമാര്‍ന്ന നബിദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

അബൂദാബിയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ മഗ്‌രിബ് നമസ്‌കാര ശേഷമാണ് മൗലിദ് മജ്‌ലിസ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. സാലിം ഫൈസി കൊളത്തൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, പലര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
പദ്യഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന സദസ്സുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ പരിപാടികളും ഉള്‍പ്പെടുന്നതാണ് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നബിദിന ആഘോഷപരിപാടികള്‍. റബീഉല്‍ അവ്വല്‍ അവസാനം വരെയും ഇത് തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം

uae
  •  18 days ago
No Image

'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത് 

Kerala
  •  18 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  18 days ago
No Image

മൂന്നാം എൻ.ഡി.എ കാലത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോ​ഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

Kerala
  •  18 days ago
No Image

വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

Kerala
  •  18 days ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍

Kerala
  •  18 days ago
No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  19 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  19 days ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  19 days ago